-
-
News
നെയ്യാർ ഡാമിൽ ശുദ്ധജല മൽസ്യ ഉൽപാദന കേന്ദ്രം തുറന്നു
നെയ്യാർ ഡാമിലെ ശുദ്ധജല മൽസ്യ ഉൽപാദന കേന്ദ്രത്തിൻ്റെയും, മത്സ്യകൃഷി പരിശീലന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു.ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയംപര്യാപ്തമാവുമെന്ന് മന്ത്രിപറഞ്ഞു.
നെയ്യാർ ഡാമിലെ ശുദ്ധജല മൽസ്യ ഉൽപാദന കേന്ദ്രത്തിൻ്റെയും, മത്സ്യകൃഷി പരിശീലന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു.ശുദ്ധജല മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയംപര്യാപ്തമാവുമെന്ന് മന്ത്രിപറഞ്ഞു.രാജ്യത്താകെയുള്ള ജലാശയങ്ങളുടെ ഏഴ് ശതമാനവും കേരളത്തിലാണെന്നും അതിനാല്‍ ഇവിടെ ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഗിഫ്റ് തിലോപ്പിയ മൽസ്യവിത്ത് ഉല്പാദന കേന്ദ്രത്തിൻ്റെയും നിർമ്മാണോദ്ഘാടനവും നടന്നു.ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് മൂന്നു കോടി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ശുദ്ധജല മത്സ്യ ഉത്പാദന കേന്ദ്രത്തില്‍ ആറ് ആര്‍സിസി ഫീഡിംഗ് ടാങ്കുകള്‍, ഹാച്ചറി ഓഫീസ് കെട്ടിടം,പൂള്‍ പ്ലാറ്റ്‌ഫോം, എഫ് ആര്‍ പി ടാങ്ക് പ്ലാറ്റ്‌ഫോം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹാച്ചറിയില്‍ പ്രതിവര്‍ഷം പത്തു ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങള്‍, പത്ത് ലക്ഷം നാടന്‍ മത്സ്യക്കുഞ്ഞുങ്ങള്‍, 15 മില്യണ്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ സ്‌പോണ്‍ എന്നിവയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.ഫിഷറീസ് ട്രെയ്‌നിംഗ് സെന്ററില്‍ 32 പേര്‍ക്ക് താമസിക്കാനുള്ള മുറികള്‍, 75 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാനുള്ള സൗകര്യങ്ങളോടു കൂടിയ ട്രെയ്‌നിംഗ് ഹാള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്
English Summary: neyyardam fresh water fish production
Share your comments