പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായിട്ടുളള വെറ്റിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്റിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.Applications are invited from unemployed veterinary science graduates registered with the Kerala State Veterinary Council for providing night veterinary services in various blocks in Pathanamthitta district. In their absence, retired veterinarians will also be considered. പത്തനംതിട്ട വെറ്റിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ഈ മാസം നാലിന് രാവിലെ 11 മുതല്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതസര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം നാലിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2322762.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെയ്ത്തിലും കൃഷിയിലും മേൽകൈയുമായി കരീലക്കുളങ്ങര സ്പിന്നിങ് മിൽ
Share your comments