നിപ്പ വൈറസ് ഭീതിയില്‍ പ്രതിസന്ധിയിലായ കൈതച്ചക്ക വിപണിക്ക് സഹായമേകാന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വരെ 127 ടണ്‍ കൈതച്ചക്കയാണ് സംഭരിച്ചത്. മൂവാറ്റുപുഴ വാഴക്കുളത്തെ വിപണിയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കൈതച്ചക്ക ഗ്രോവേഴ്‌സ് അസോസിയേഷന്‍, ഫാമേഴ്‌സ് & ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി മന്ത്രി വി എസ് സുനില്‍കുമാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഹോര്‍ട്ടികോര്‍പ്പ്, വാഴക്കുളം ആഗ്രോ ഫ്രൂട്‌സ് കമ്പനി എന്നിവ സംയുക്തമായി കൈതച്ചക്ക സംഭരിക്കാന്‍ നടപടി സ്വീകരിച്ചത്.
സംഭരണ വിലയെക്കാള്‍ കുറഞ്ഞ തുകയ്ക്ക് വിവിധ ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പ് വിപണിവഴി ഇവ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.വാഴക്കുളം അഗ്രോ ഫ്രുട്‌സ് പ്രൊസസിങ്ങ് യൂണിറ്റിന്റെ സൗകര്യം ഉപയോഗിച്ച് കൈതച്ചക്ക പള്‍പ്പാക്കി സൂക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു.
Share your comments