<
  1. News

‘നിറപൊലി-25’ കാർഷികമേളയ്ക്ക് തുടക്കം, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്റർ... കൂടുതൽ കാർഷിക വാർത്തകൾ

മലപ്പുറം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിറപൊലി-25’ കാർഷികമേളയ്ക്ക് തുടക്കമായി; കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു, നാളികേര വികസന ബോര്‍ഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്റിലേക്ക് വിളിച്ച് കേര കര്‍ഷകര്‍ക്ക് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം, സംസ്ഥാനത്ത് മഴ ശമിച്ചതോടെ പകൽ താപനില കൂടുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. മലപ്പുറം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിറപൊലി-25’ കാർഷികമേളയ്ക്ക് തുടക്കമായി. നിലമ്പൂർ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങ് വ്യാഴാഴ്ച കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു. ജനുവരി രണ്ടു മുതൽ ആറു വരെ സംഘടിപ്പിക്കുന്ന മേളയിൽ കാർഷിക വിജ്ഞാന വിഷയങ്ങളിൽ എട്ട് സെമിനാറുകൾ, കാർഷിക, മൂല്യവർധന ഉത്പന്നങ്ങളുടെ പ്രദർശനം, പുഷ്പഫല പ്രദർശനം, ഫുഡ്‌ഫെസ്റ്റ്, സാംസ്കാരിക കലാസന്ധ്യ, മണ്ണ് പരിശോധനാക്യാമ്പ്, കാർഷിക യന്ത്രോപകരണങ്ങളുടെ സർവീസ് ക്യാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കാർഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതോടൊപ്പം പുത്തൻ കൃഷിരീതികളെക്കുറിച്ച് കർഷകരിൽ അവബോധം ഉണർത്തുന്നതിനും നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും. പി.വി. അൻവർ എം.എൽ.എ. ചടങ്ങിന് അധ്യക്ഷത വഹിച്ചു.

2. നാളികേരവിളവെടുപ്പിനും, പരിചരണത്തിനുമായി നാളികേര വികസന ബോര്‍ഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയല്‍ കോള്‍ സെന്റിലേക്ക് വിളിച്ച് കേര കര്‍ഷകര്‍ക്ക് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം. സേവനം ലഭ്യമാകുന്നതിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. അതാത് ജില്ലകളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് ലഭ്യമാകും. തെങ്ങ് കയറ്റക്കാര്‍ക്കും, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

3. സംസ്ഥാനത്ത് മഴ ശമിച്ചതോടെ പകൽ താപനില കൂടുന്നു. ഈ സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: 'Nirapoli-25' Agriculture Fair, Coconut Development Board Call Center... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds