<
  1. News

'നിറവ് ചങ്ങരോത്ത്': നെൽകൃഷി നടീൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തുന്ന നെൽകൃഷി നടീൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലൂർ- കാക്കുനി പാടശേഖരത്തിൽ ഞാറു നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം.

K B Bainda
അടുത്ത വർഷത്തോടെ 400 ഏക്കർ തരിശുഭൂമിയിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കും.
അടുത്ത വർഷത്തോടെ 400 ഏക്കർ തരിശുഭൂമിയിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തുന്ന നെൽകൃഷി നടീൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്ലൂർ- കാക്കുനി പാടശേഖരത്തിൽ ഞാറു നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം.

ഈ പ്രദേശത്ത് ഏതെല്ലാം പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് കണ്ടെത്തി ആവശ്യമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കണമെന്നും മനോഹര ടൂറിസ്റ്റ് കേന്ദ്രമാക്കി ഇവിടം മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ എല്ലാ പിന്തുണയും നൽകും.

ഗ്രാമീണ മേഖലയിൽ കാർഷിക അഭിവൃദ്ധി ലക്ഷ്യമിടുന്ന 'നിറവ് ചങ്ങരോത്ത്' പരിപാടിയുടെ ആദ്യഘട്ടത്തിൽ 30 ഏക്കറിലാണ് കൃഷിയിറക്കുന്നത്. അടുത്ത വർഷത്തോടെ 400 ഏക്കർ തരിശുഭൂമിയിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കും. ഇടവിള കൃഷികളെ പ്രോത്സിഹിപ്പിക്കും.

കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ അഞ്ചേക്കറിൽ പച്ചക്കറി കൃഷിയുടെ വിത്തിറക്കൽ ഉദ്‌ഘാടനം കലക്ടർ എസ് സാംബശിവ റാവുവും കൊയ്ത്തുത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബുവും നിർവഹിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നാന, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി റീന, പേരാമ്പ്ര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം. ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന കാര്യ സമിതി ചെയർമാൻ എം. അരവിന്ദാക്ഷൻ, ക്ഷേമ കാര്യ സമിതി ചെയർപേഴ്സൺ ടി. കെ.ശൈലജ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പാളയാട്ട് ബഷീർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷറഫ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ വാഴയിൽ സുമതി, ഇടി സരീഷ്, അബ്ദുല്ല സൽമാൻ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ റസ്മിന.പി.പി. തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചരിത്രം കുറിച്ച് കുടുംബശ്രീ മിഷന്‍; 1361 സംരംഭങ്ങളില്‍ 3327 അംഗങ്ങള്‍

English Summary: 'Nirav Changaroth': Paddy Cultivation Planting Minister TP Ramakrishnan inaugurated

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds