1. News

നൂഡിൽ ചീഫ് ഓഫീസറുടെ ഒഴിവ്; നൂഡിൽസിനോട് താത്പര്യം ഉള്ളവർക്ക് മൂൻഗണന

ഇഷ്ടപ്പെട്ട ഭക്ഷണത്തിനൊപ്പം ജോലിയും കൂലിയും ഒരുമിച്ച് കിട്ടിയാൽ എങ്ങനെ ഉണ്ടാകും? ന്യൂഡിൽസ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇതൊരു മികച്ച ഓഫറായിരിക്കും. എന്താ സംഭവം എന്നല്ലോ. അന്താരാഷ്ട്ര നൂഡിൽസ് ബ്രാൻഡായ Nissin Foods Top Ramen, chief noodle officer റെ തേടുന്നു. കമ്പനി തയ്യാറാക്കുന്ന പുതിയ നൂഡിൽസ് recipe കൾ രുചിച്ച് നോക്കി അഭിപ്രായം പറയാനും പുതിയ പാചകക്കുറിപ്പ് ആശയങ്ങൾ പങ്കുവയ്ക്കാനുമാണ് നൂഡിൽ ഓഫിസറെ തേടുന്നത്. 10,000 ഡോളർ ആണ് ശമ്പളം. അതായത് 7 ലക്ഷം രൂപ.

Meera Sandeep

നൂഡിൽസിനോട് താത്പര്യം ഉള്ളവർക്ക് മാത്രമാണ് മൂൻഗണന. Ramen Chief  Noodle Officer  സ്ഥാനത്തേക്ക് എത്തണമെങ്കിൽ ആദ്യം Top Ramen Contest ൽ പങ്കെടുക്കണം. ഇതിനായി ടോപ്പ് രാമൻ നൂഡിൽസ് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വന്തം റെസിപ്പികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണം. പോസ്റ്റിൽ ഒറിജിനൽ ടോപ്പ് രാമൻ എന്ന പേജ് ടാഗ് ചെയ്യണം. ഒപ്പം #howdoyoutopramen എന്ന ഹാഷ്ടാഗും ഉൾപ്പെടുത്തണം. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിന്റെ ലിങ്ക് കവറിംഗ് ലെറ്ററിനൊപ്പം TopRamenCNO@citizenrelations.com എന്ന mail id ലേക്ക് അയക്കണം.

കഴിഞ്ഞ തവണത്തെ top chef വിജയി chef Melissa King ആണ് വരുന്ന എൻട്രികളിൽ നിന്ന് വിജയിയെ തെരഞ്ഞെടുക്കുക. ശമ്പളത്തിന് പുറമേ Nissin Foods CEO,  മൈക്ക് പ്രൈസിന്റെ വൺ-ടു-വൺ മെമ്പർഷിപ്  ലഭിക്കും. പതിനെട്ട് വയസ് തികഞ്ഞ US പൗരനോ അല്ലെങ്കിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വ്യക്തിയ്ക്കോ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത.

#krishijagran #kerala #jobopportunity #nissin #topramen

English Summary: Nissin Foods Top Ramen hiring-chief noodle officer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds