നേന്ത്രപ്പഴത്തെക്കാളും ഞാലിപ്പൂവന് വിലയേറുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് റോബസ്റ്റ, പാളയംകോടൻ അടക്കമുള്ള മറ്റു പഴങ്ങൾക്കും വില ഉയരുകയാണ്.ഞാലിപ്പൂവന് കിലോയ്ക്ക് 50 മുതൽ 60 രൂപയ്ക്കു മുകളിലാണ് വില. നേന്ത്രപ്പഴത്തിന് 45 മുതൽ 50 രൂപ വരെയാണു വില.പ്രളയത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴക്കൃഷി നശിച്ചതാണ് വിലവർധനയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത് .ഇതോടെ തമിഴ്നാട്ടിൽ നിന്നാണ് ഇടുക്കിയിലേക്കു പഴങ്ങളെത്തുന്നത്. ഇതാണ് വിലക്കൂടുതലിനു കാരണമായി വ്യാപാരികൽ പറയുന്നത്.
പ്രളയക്കെടുതിക്കു ശേഷം നേന്ത്രക്കുലകൾ, ഞാലി, ഉൾപ്പെടെയുള്ളവ വളരെക്കുറച്ചു മാത്രമേ കർഷക വിപണികളിൽ എത്തുന്നുള്ളൂ.ഇതോടെ അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പഴവർഗങ്ങൾ ജില്ലയിലെ വിപണികൾ പിടിച്ചടക്കുകയാണ്.
Share your comments