എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ മുന്നേറുന്നു. ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളും കൃഷി ഭവനുകളുടെ സഹായത്തോടെ സജീവമായി കാർഷിക രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
കോട്ടുവള്ളി ഗ്രാമപഞ്ചായത്താണ് നിലവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കിയിരിക്കുന്നത്. 35 ഹെക്റ്ററിലാണ് ഇവിടെ കൃഷി ആരംഭിച്ചിരിക്കുന്നത്. പൊക്കാളിയാണ് 30 ഹെക്റ്ററിൽ കൃഷി ചെയ്യുന്നത്. അഞ്ച് ഹെക്റ്ററിൽ പച്ചക്കറിക്കൃഷി ആരംഭിച്ചിട്ടുണ്ട്. കൈതാരം, കോട്ടുവള്ളി, തത്തപ്പിള്ളി പ്രദേശങ്ങളിലാണ് കൂടുതലായും കൃഷി ആരംഭിച്ചിരിക്കുന്നത്.
ഏഴിക്കര ഗ്രാമപഞ്ചായത്തിൽ 10.5 ഏക്കറിലാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചിരിക്കുന്നത്. ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടര ഏക്കറിലാണ് പൊക്കാളി കൃഷി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ മൂന്ന് ഏക്കർ സ്ഥലത്തും പൊക്കാളി കൃഷി ചെയ്യുന്നു. രണ്ടര ഏക്കറിൽ വിവിധ ജെ.എൽ.ജി ഗ്രൂപ്പുകളും കർഷകരും ചേർന്ന് പൂകൃഷിയും ആരംഭിച്ചു. അഞ്ച് ജെ.എൽ.ജി ഗ്രൂപ്പുകൾ ചേർന്ന് രണ്ടര ഏക്കറിൽ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മമ്മൂട്ടി നിര്‍വഹിക്കും
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ 19.16 ഹെക്ടറിലാണ് പദ്ധതി പ്രകാരം കൃഷി ആരംഭിച്ചത്. 10 ഹെക്ടറിൽ പൊക്കാളി, ആറു ഹെക്ടറിൽ പച്ചക്കറി, രണ്ട് ഹെക്ടറിൽ മരച്ചീനി, 1. 16 ഹെക്ടറിൽ വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. വടക്കേക്കര ഗ്രാമപഞ്ചായത്തിൽ 1255 സെൻ്റിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. 305 സെൻ്റിൽ കരനെല്ല്, 200 സെൻ്റിൽ പൂകൃഷി, 250 സെൻ്റിൽ പച്ചക്കറി, 500 സെൻ്റിൽ കപ്പ എന്നിങ്ങനെയാണ് കൃഷി ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.
ചേന്ദമംഗലം പഞ്ചായത്തിൽ ഒൻപത് ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പച്ചക്കറിക്കൃഷി, പൂകൃഷി എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. മൂന്ന് ഏക്കറിൽ പച്ചക്കറി, രണ്ടേക്കറിൽ വെന്തിപ്പൂ, രണ്ടേക്കറിൽ വാഴ, രണ്ടേക്കറിൽ കപ്പ എന്നിങ്ങനെയാണ് കൃഷി ചെയ്യുന്നത്.
Share your comments