എറണാകുളം: സംസ്ഥാന സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷി ആരംഭിച്ചു. വാണിയക്കാട് കെ.എം ലാലുവിൻ്റെ കൃഷിയിടത്തിൽ നടന്ന നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജ വിജു, ഗ്രാമ പഞ്ചായത്തംഗം സുമയ്യ ടീച്ചർ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കാർഷിക വികസന സമിതി അംഗം എൻ സോമസുന്ദരൻ, പി.വി സജീവ്, കർഷകർ തുടങ്ങിയവർ സന്നിഹിതരായി. വർഷങ്ങളായി തരിശുകിടന്ന അഞ്ച് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയാരംഭിച്ചിരിക്കുകയാണ് ലാലു.
ബന്ധപ്പെട്ട വാർത്തകൾ: ഇ എം കമ്പോസ്റ്റ് ഈ രീതിയിൽ ഉപയോഗിച്ചാൽ കൃഷിയിടത്തിൽ ലാഭം വിളയും
ജില്ലയിലെ തദ്ധേശ സ്വയംഭരണ സ്ഥാപന പരിധിയിലെ 97 കൃഷിയിടങ്ങളിലാണ് ജില്ലാതല ഉദ്ഘാടനത്തിൻ്റെ പ്രചരണാർത്ഥം കൃഷിയാരംഭിച്ചത്. ജൂലൈ രണ്ടിന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ജില്ലാതല ഉദ്ഘാടനം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
Ernakulam: As part of the 100-day programs of the state government, we, who are implementing the Department of Agriculture Development and Farmers' Welfare, have started farming in Kottuvalli Gram Panchayat to promote the district-level inauguration of the project. Kottuvalli Gram Panchayat President KS Shaji inaugurated the plantation held at Vaniyakkad KM Lalu's farm.
ബന്ധപ്പെട്ട വാർത്തകൾ: നല്ല വലിപ്പമുള്ള ചേന ലഭിക്കുവാൻ കൃഷിയിടത്തിൽ ഈ സൂത്രവിദ്യ പ്രയോഗിക്കാം..
Gram Panchayat Vice President Anija Viju, Gram Panchayat Member Sumaiya Teacher, Kottuvalli Agriculture Officer KC Raihana, Agriculture Development Committee Member N Somasundaran, PV Sajeev, farmers and others were present. Lalu has started growing vegetables on a five-acre plot of land that has been lying fallow for years.
In order to promote the district-level inauguration, cultivation was started in 97 farms in the local autonomous body of the district. The district-level inauguration will be held on July 2nd at Neerikode Co-operative Bank Auditorium, Alangad. Industry Minister P Rajeev will inaugurate it.
Share your comments