ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എളങ്കുന്നപ്പുഴ പഞ്ചായത്ത് കൃഷിഭവൻ്റെ ഗ്രീന്‍ ഹട്ട് ഇക്കോ ഷോപ്പും വിള ആരോഗ്യ പരിപാലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂണ്‍, ജൂലായ് മാസങ്ങളിലായി എല്ലാ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.10 ലക്ഷം കര്‍ഷകര്‍ ഇതില്‍ പങ്കാളികളാകും. 225 ഇക്കോഷോപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞെന്നും, ഈ വര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് ഇക്കോഷോപ്പുകൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനവും മാറ്റവുമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.നായരമ്പലത്ത് ആരംഭിച്ച വിള ആരോഗ്യ കേന്ദ്രത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ശാസ്ത്രീയമായി കൃഷി പുനഃസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈവര്‍ഷം 500 കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും കൃഷി ഓഫീസുകളിലും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങും. ഇവിടെ കര്‍ഷകര്‍ക്കാവശ്യമായ വളം, കൃഷി ഉപകരണങ്ങള്‍, കീടനാശിനി തുടങ്ങിയവ ലഭ്യമാക്കും. ഇതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനവും ഉണ്ടാകും.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നാളികേര ഉത്പന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കും. നീര ഉത്പാദനത്തിനും വിപണനത്തിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ഇടപ്പള്ളി ടോളിലുള്ള നാളികേര വികസന കോര്‍പ്പറേഷൻ്റെ സ്ഥലത്ത് ഹൈടെക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും ലഭിക്കുന്ന ആധുനിക കേന്ദ്രത്തിനുള്ള രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെ ലോകോത്തര നിലവാരമുള്ള നടീല്‍വസ്തുക്കളും കാര്‍ഷിക ഉത്പന്നങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ജൂണ്‍, ജൂലായ് മാസങ്ങ...
Share your comments