ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായി കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി ഫാം ലൈസന്‍സ് വേണ്ട. നിലവില്‍ 20 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഗ്രാമീണമേഖലയില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നവരെയാണ് ലൈസന്‍സ് വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയത്.
നഗരപരിധിയില്‍ 30 കോഴികളെയാണ് ലൈസന്‍സ് ഇല്ലാതെ വളര്‍ത്താന്‍ കഴിയുക. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ലൈസന്‍സും അഗ്നിശമനസേനയുടെ എന്‍ഒസിയും ഇല്ലാതെ പത്തു പശുക്കളെ വരെ ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്താം. അഞ്ച് പശുക്കള്‍ എന്നായിരുന്നു പരിധി.
Share your comments