<
  1. News

സ്മാർട്ട്ഫോണും ഇന്റർനെറ്റും വേണ്ട; UPI 123PAYലൂടെയുള്ള പണമിടപാട് RBI ആരംഭിച്ചു

ഫീ​ച്ച​ർ ഫോ​ണു​ക​ൾക്കായി ആ​ർ​ബി​ഐ ‘യുപിഐ 123 പേ’ ആരംഭിച്ചു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ഇൻ്റർനെറ്റ് സൗ​​​​ക​​​​ര്യമോ, ഫോൺ പേ- ഗൂഗിൾ പേ- പേടിഎം പോലുള്ള ആപ്ലിക്കേഷനുകളോ ഇല്ലാത്തവർക്ക് യുപിഐ 123പേ പ്രയോജനപ്പെടും.

Anju M U
feature
യുപിഐ 123 പേ

സ്മാർട് ഫോണില്ലാത്തവർക്ക് ഇന്റർനെറ്റ് ഇല്ലാത്ത സാധാരണ ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആരംഭിച്ചു. പണമിടപാടും ബാങ്ക് ബാലൻസുമെല്ലാം ഇനിമുതൽ 'യുപിഐ 123പേ' (UPI 123PAY) സേവനം ഉപയോഗിക്കാം.

യു​​​​ണി​​​​ഫൈ​​​​ഡ് പേ​​​​മെ​​​​ന്‍റ് ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ്- Unified Payment Interface എന്നാണ് രാ​​​​ജ്യത്ത്​​​​ പുതുതായി ആരംഭിച്ച ഈ സേവനത്തിന്റെ പേര്. ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ളു​​​​ക​​​​ളിലേക്ക് ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സൗ​​​​ക​​​​ര്യം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മായാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​കാ​​ന്ത ദാ​​​​സ് പ​​​​റ​​​​ഞ്ഞു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ഇൻ്റർനെറ്റ് സൗ​​​​ക​​​​ര്യമോ, ഫോൺ പേ- ഗൂഗിൾ പേ- പേടിഎം പോലുള്ള ആപ്ലിക്കേഷനുകളോ ഇല്ലാത്തവർക്ക് യുപിഐ 123പേ പ്രയോജനപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: ഫോൺ ചാർജിനിടുമ്പോൾ സ്വിച്ചിടാൻ മറക്കുന്ന അമളി ഇനി പറ്റില്ല

യുപിഐ 123പേ; ലളിതമായ പ്രവർത്തനരീതി (UPI 123PAY; Simple Process)

നേരത്തെ ചില ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ൾ ഫീ​​​​ച്ച​​​​ർ​​​​ ഫോ​​​​ണു​​​​ക​​​​ൾക്കായി ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​നം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് സാധാരണക്കാരന് ഉപയോഗിക്കുന്നതിനായി വളരെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഈ ല​​​​ളി​​​​ത​​​​മാ​​​​യ സേവനം വളരെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്. #99 എന്ന നമ്പർ ഡയൽ ചെയ്ത് UPI ഉപയോഗിക്കാമെങ്കിലും ഇതിനേക്കാൾ വളരെ ലളിതമായ പ്രവർത്തനരീതിയാണ് യുപിഐ 123പേയിലുള്ളത്.

രാജ്യത്തെ 40 കോടിയോളം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് യുപിഐ 123പേയിലൂടെ സുരക്ഷിതമായി പണമിടപാട് നടത്താനാകും. ഐവിആര്‍(ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ്)നമ്പര്‍, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദതരംഗം തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളും ഈ സേവനത്തിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

മൊബൈൽ റീചാർജ്, ഫാസ്ടാഗ് റീച്ചാര്‍ജ്, ഇഎംഐ പേമെന്റ്, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പണമിടപാട്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ പണമിടപാടുകളും സേവനങ്ങളും ഈ സംവിധാനത്തിലൂടെ സാധ്യമാകും. ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനും UPI പിന്‍ സജീകരിക്കുകയോ മാറ്റം ചെയ്യുന്നതിനോ വരെ ഫീച്ചർ ഫോൺ മാത്രം മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇതുകൂടാതെ, നി​​​​ശ്ചി​​​​ത നമ്പറിൽ മി​​​​സ്ഡ് കോ​​​​ൾ നൽകിയും അ​​​​ടു​​​​ത്തു​​​​ള്ള ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്ക് ശ​​​​ബ്ദ​​ത​​​​രം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെയും പ​​​​ണം കൈ​​​​മാ​​​​റാ​​​​നും സാധിക്കുന്നതാണ്.

സ്മാർട്ട്ഫോണിൽ ഇന്റർനെറ്റില്ലെങ്കിലും യുപിഐ 123പേ (UPI 123PAY In Smartphones Has No Internet)

ഇന്റർനെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലോ, വേഗത കുറഞ്ഞ സ്ഥലങ്ങളിലോ ഉള്ള സ്മാർട്ഫോൺ ഉപയോക്താക്കൾക്കും ഈ സേവനം ഉപകരിക്കും. വെബ്‌സൈറ്റ്, ചാട്ട്‌ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ആരംഭിച്ചു. ഡിജിസാതി(www.digisaathi.info) എന്ന വെബ്‌സൈറ്റ് ഇതിനായി സന്ദര്‍ശിക്കുക. അല്ലെങ്കിൽ 14431, 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: ഫോണിലെ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷൻ ഇനി ബ്ലോക്ക് ചെയ്യാം; എളുപ്പ വഴികൾ

English Summary: No Need For Smartphones And Internet; UPI 123PAY Launched By RBI

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds