1. News

സ്വയമേധയാ റേഷൻ കാർഡുകൾ നൽകിയവരിൽ നിന്നും പിഴ ഈടാക്കില്ല

സർക്കാർ നിർദ്ദേശപ്രകാരം 2021 ജൂലൈ 21 മുതൽ 2022 മാർച്ച് 31 വരെ സ്വയമേധായ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകിയവരിൽ നിന്നും പിഴ ഈടാക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഓപ്പറേഷൻ യെല്ലോ പദ്ധതി പ്രകാരം നടന്ന പരിശോധനയിൽ 7388 കേസുകളിലായി 1, 27, 59, 623 രൂപ സർക്കാരിലേക്ക് പിഴയായി ഈടാക്കിയെന്നും മന്ത്രി അറിയിച്ചു

Saranya Sasidharan
No penalty will be charged from those who issued ration cards automatically
No penalty will be charged from those who issued ration cards automatically

1. വ്യാജ അധാര്‍ കാര്‍ഡുകളുടെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കാര്‍ഡുകളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ. രാജ്യത്തെ പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുമായും പാൻ കാർഡുമായും, വോട്ടർ കാർഡുമായും ആധാർ ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം വച്ചിട്ടുണ്ട്. പക്ഷെ വ്യാജ ആധാര്‍ കാര്‍ഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് വീണ്ടും അഴിമതി വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കകൾ. ഈ സാഹചര്യത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കൂടാതെ, ആധാറിന്‍റെ ശരിയായ ഉപയോഗത്തെക്കുറിച്ച് പൗരന്മാരോട് ബോധവാന്മാരായിരിക്കാനും UIDAI ആവശ്യപ്പെട്ടിട്ടുണ്ട്.

2. പരമ്പരാഗത പൊക്കാളി കൃഷിക്ക് പുത്തൻ ഉണർവ് നൽകി ഞാറക്കൽ കൃഷി ബ്ലോക്ക്. ഇത്തവണ 126 ഹെക്ടറിലാണ് പൊക്കാളി കൃഷിയിറക്കിയത്. ആകെ 114 ടൺ പൊക്കാളി നെല്ല് ഉത്പാദിപ്പിക്കാൻ ഇതുവഴി സാധിച്ചു. 52 ലക്ഷം രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. ഉൽപാദന ചെലവ് കൂടുതലും ഉൽപാദന ക്ഷമത കുറവുമുള്ള പൊക്കാളി കൃഷിക്ക് 113 ലക്ഷം രൂപയാണ് ചെലവായത്. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.വി സൂസമ്മയുടെ നേതൃത്വത്തിലാണ് ഞാറക്കൽ കൃഷി ബ്ലോക്കിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

3. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച അങ്ങാടിക്കടവ് പഴം പച്ചക്കറി കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികളുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ വിളവെടുപ്പുത്സവം പ്രസിഡൻ്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജക മണ്ഡലത്തിൽ കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടം കൃഷിയിറക്കിയ കാർഷിക വിളകളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ കൃഷിയോഗ്യമായ എല്ലായിടത്തും കൃഷിയാരംഭിക്കുവാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്.

4. തൃശൂരിൽ നടന്ന് കൊണ്ടിരിക്കുന്ന കിസാൻ സഭ ദേശീയ സമ്മേളനത്തിൽ കർഷക മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പ്രതിനിധികൾ സമ്മേളനത്തിൽ 800 പങ്കെടുത്ത ചടങ്ങാണിത്. ഇന്ത്യൻ കർഷകരുടെയും കൃഷിയുടെയും നിലനിൽപ്പിനായുള്ള വരുംകാല പോരാട്ടങ്ങൾക്കാണ് സമ്മേളനം രൂപം നൽകുന്നത്.

5. സർക്കാർ നിർദ്ദേശപ്രകാരം 2021 ജൂലൈ 21 മുതൽ 2022 മാർച്ച് 31 വരെ സ്വയമേധായ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകിയവരിൽ നിന്നും പിഴ ഈടാക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഓപ്പറേഷൻ യെല്ലോ പദ്ധതി പ്രകാരം നടന്ന പരിശോധനയിൽ 7388 കേസുകളിലായി 1, 27, 59, 623 രൂപ സർക്കാരിലേക്ക് പിഴയായി ഈടാക്കിയെന്നും മന്ത്രി അറിയിച്ചു.

6. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്ന തീയതി ഡിസംബർ 18 വരെ നീട്ടിയിട്ടുള്ളതിനാൽ അതുവരെ ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 25 ന് മുന്‍പ് പരിഹരിക്കണമെന്ന് തിരുവന്തപുരം ജില്ലയിലെ ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ. ബിജു അറിയിച്ചു. ഇലക്ഷനോടനുബന്ധിച്ചുള്ള രണ്ടാമത്തെ സന്ദര്‍ശനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജനുവരി 5 ന് മുന്‍പായി ഇലക്ടറൽ റോൾ പ്രസിദ്ധീകരിക്കുന്നതിനായി ജനുവരി നാലിന് മുൻപ് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. കളക്ടറേറ്റിലെ കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം, ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ , ഇ.ആര്‍.ഒ, തഹസില്‍ദാര്‍മാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

7. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ . രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ട്രേറ്റിൽ കൂടിയ അടിയന്തര യോഗത്തിൽ കളക്ടർ നിർദേശം നൽകി.പക്ഷിപ്പനി കേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

8. പഠനത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. 930 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും. ഇഡലി - ദോശ - സാമ്പാർ, പുട്ട്- പഴം, അപ്പം - മുട്ടക്കറി, ഉപ്പ്മാവ് തുടങ്ങിയവയാണ് പ്രഭാതഭക്ഷണമായി നൽകുക. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 - 23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടിക്കാട് ഗവ.എൽ പി സ്കൂളിൽ നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ നിർവഹിച്ചു.

9. ആധാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ആധാര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റിലെ വീഡിയോ കോണ്ഫറന്‌സ് ഹാളില്‍ ചേര്‍ന്നു. പുതുതായുള്ള ആധാര്‍ ചേര്‍ക്കല്‍, വിവരങ്ങള്‍ ചേര്‍ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് സമിതിയുടെ ദൗത്യം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ നല്‍കാന്‍ അങ്കണവാടികളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തും. ആദിവാസി മേഖലകളിലും സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കാനും യോഗം തീരുമാനിച്ചു.

10. വിധവകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി'പടവുകൾ' ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ ഫീസും, മെസ് ഫീസും നൽകുന്നു.സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി . www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

11. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി, സൗകര്യം എന്നിവ കാത്ത് ലാബിലൂടെ നൽകാൻ സാധിക്കും.

12. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അതിലൂടെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

13. ഇന്ത്യ–യുഎഇ‌ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റലൈസേഷൻ, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സാങ്കേതികവിദ്യ, എന്നീ മേഖലകൾക്ക് ഊന്നൽ നൽകാനാണ് ധാരണ. ഇതര മേഖലകളിലും സഹകരണം ശക്തമാക്കും. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും അബുദാബിയിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇരു രാജ്യങ്ങളും ഈ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചിട്ടുണ്ട്.

14. കേരളത്തിൽ എട്ട് ജില്ലകളിൽ രാത്രിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല

English Summary: No penalty will be charged from those who issued ration cards automatically

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds