രൂക്ഷമായ പ്രകൃതിക്ഷാഭവും വെള്ളപ്പൊക്കവും ജില്ലയില്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആളുകള്‍ ആശങ്കപ്പെട്ട് ആവശ്യമുള്ളതിനക്കങറ്റ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍. മഴയും വെള്ളപ്പൊക്കവും മൂലം, അനിശ്ചിതമായി ഇത്തരം സാധനങ്ങള്‍ ലഭിക്കില്ല എന്നത് തെറ്റായ ധാരണയാണ്. കേരളത്തിലെ പ്രധാന പാതകളില്‍ വെള്ളം ഇറങ്ങിക്കഴിഞ്ഞു.
ലോറികളില്‍ കേരളത്തിന്റെ എല്ലാ പ്രദേശളിലും ഭക്ഷ്യസാധനങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സുലഭമായി ലഭിക്കും. പലരും അരിയും ഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും വാങ്ങിക്കൂട്ടി വീടുകളിലും മറ്റും സംഭരിക്കുന്നുണ്ട്. ഈ പ്രവണത ഒഴിവാക്കണം. വിപണിയില്‍ അനാവശ്യമായ തിക്കും തിരക്കും ഉണ്ടാക്കുന്നതിനേ ഇത് ഉപകരിക്കൂ. ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രമേ വാങ്ങാവൂ. പൂഴ്ത്തിവെയ്പും, കരിഞ്ചന്തയും ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Share your comments