1. പിഎം കിസാൻ സമ്മാൻ നിധി വഴി അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരെ ഒഴിവാക്കാനും അർഹതയുള്ളവരെ ചേർക്കാനും വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നു. കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 3 വില്ലേജ് ഓഫീസുകൾക്ക് ഒരു കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്ന നിലയിൽ നിയമിക്കും. സാങ്കേതിക പ്രശ്നങ്ങളും ഭൂവിവരങ്ങളുടെ അപാകതയുംമൂലം കേരളത്തിൽ നിന്നും ഏകദേശം 11 ലക്ഷം പേർ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഇവരിൽ 4 ലക്ഷത്തിലധികം പേരെ തിരിച്ചെടുത്തിരുന്നു. അനർഹമായി ആനുകൂല്യത്തുക കൈപ്പറ്റുന്നവരെ കണ്ടെത്തി പണം തിരിച്ചുപിടിക്കുക, പണം തിരിച്ചടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി വഴി നടപടി സ്വീകരിക്കുക എന്നിവയാണ് നോഡൽ ഓഫീസറുടെ ചുമതലകൾ.
കൂടുതൽ വാർത്തകൾ: സ്മാം: കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാം
2. സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവകലാശാലയിലെ ഗവേഷക സംഘം. സാഹിത്യ നൊബൽ ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർഥം പാന്തോയ ടാഗോറി എന്നാണ് ബാക്ടീരിയയ്ക്ക് പേര് നൽകിയിരിക്കുന്നത്. നെല്ല്, പയർ, മുളക് എന്നിവയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ സൂക്ഷ്മജീവിക്ക് സാധിക്കുമെന്ന് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും മൈക്രോബയോളജിസ്റ്റുമായ ബോംബ ഡാം അറിയിച്ചു. ജാർഖണ്ഡിലെ ഝരിയയിലുള്ള കൽക്കരി ഖനികളിലെ മണ്ണിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്.
3. വേനല്‍ക്കാല പച്ചക്കറി കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 28ന് രാവിലെ 10 മണിമുതല്‍ പരിശീലന പരിപാടി ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പറില്‍ ബന്ധപ്പെടണം.
4. കൊച്ചിയിൽ ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്ന് ഡിസംബര്‍ 28, 29, 30 തീയതികളിലാണ് മേള നടത്തുന്നത്. ചെറുധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുളള ബോധവത്കരണമാണ് മേളയുടെ ലക്ഷ്യം. പരിപാടിയോടനുബന്ധിച്ച് ചെറുധാന്യമത്സ്യ ഭക്ഷ്യമേളയും ഉത്പന്നങ്ങളുടെ വില്പനയും, പാചക മത്സരവും സംഘടിപ്പിക്കും.
Share your comments