ഫീച്ചർ ഫോണുകളിൽ കേമനാണ് നോക്കിയ. ഏത് സാധാരണക്കാരനും വളരെ സൗകര്യപ്രദമായും, വിലക്കുറവിലും വാങ്ങി ഉപയോഗിക്കാവുന്ന, ഗ്യാരണ്ടി ഫോണുകളാണ് നോക്കിയ പുറത്തിറക്കാറുള്ളത്.
ഇപ്പോഴിതാ നോക്കിയ ആരാധകർക്ക് അത്യധികം സന്തോഷകരമാകുന്ന വാർത്തയാണ് ഏറ്റവും പുതിയതായി വരുന്നത്. വെറും 1450 രൂപ വിലവരുന്ന പുതിയ ഫീച്ചർ ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ. Nokia 105 Africa Edition എന്ന ഫീച്ചർ ഫോണുകളാണ് വിപണിയിൽ എത്തിയിട്ടുള്ളത്.
ഇന്ത്യയിൽ 1450 രൂപയ്ക്ക് നോക്കിയ
വിദേശ വിപണിയിൽ ഈ പുതിയ ഫോണിന് 8,100 രൂപയാണ് വില. ഇന്ത്യൻ വിപണിയിൽ ഇത് ഏകദേശം 1450 രൂപയ്ക്ക് അടുത്ത് വരും.
HMD ഗ്ലോബൽ അവതരിപ്പിച്ച നോക്കിയ 2760 ഫ്ലിപ്പ് ഫോൺ തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഏറ്റവും ആകർഷകമായ ഘടകം. നിലവിൽ ഇത് അമേരിക്കയിലെ വിപണിയിലാണ് എത്തിയത്. അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യയിൽ ഫോണിന്ഫെ ലഭ്യതയെ കുറിച്ച് കമ്പനി ഒന്നും വ്യക്തമാക്കിയിട്ടില്ല.
ബന്ധപ്പെട്ട വാർത്തകൾ: സ്വർണവില ഉയരുമ്പോൾ GOLD ETF നിക്ഷേപം ലാഭകരമാണ്; എന്തുകൊണ്ട്?
പേര് പോലെ തന്നെ നോക്കിയ 2760 ഫ്ലിപ്പിൽ ഒരു ക്ലാംഷെൽ ഡിസൈനുണ്ട്. 19 യുഎസ് ഡോളർ അതായത് ഇന്ത്യൻ മൂല്യത്തിൽ 1,500 രൂപയാണ് വില.
Nokia 2760 Flip സവിശേഷതകൾ
1.77 ഇഞ്ചിന്റെ QQVGA ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 120x160 പിക്സൽ റെസലൂഷനാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രത്യേകത.
ഈ ഫോണുകൾക്ക് Unisoc 6531E പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത്.
4MBയുടെ റാം കൂടാതെ 4MBയുടെ സ്റ്റോറേജാണ് ഫോണിനുള്ളത്. ഡ്യൂവൽ സിം ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. 800mAhന്റെ റിമൂവബിൾ ബാറ്ററിയാണ് Nokia 2760 Flipന് നൽകിയിരിക്കുന്നത്. ഇതിന് പുറമെ മികച്ച ക്യാമറയും എടുത്ത് പറയേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഉപഭോക്താക്കൾക്ക് പണവും മറ്റ് സൗകര്യങ്ങളും വീട്ടിൽ ഇരുന്നും ലഭിക്കും; എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് അറിയുക
ഫോട്ടോഗ്രാഫിക്കായി, Nokia 2760 Flipന് 5 മെഗാപിക്സൽ ക്യാമറ സെൻസറും പിന്നിൽ ഫ്ലാഷുമുണ്ട്. ഇമെയിൽ, വെബ് ബ്രൗസിങ്, മറ്റ് സവിശേഷതകൾ എന്നിവ പോലെയുള്ള പൊതുവായ പ്രവർത്തനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന് മുൻകൂട്ടി ലോഡ് ചെയ്ത നിരവധി ആപ്പുകളുമായാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ
3.8 മണിക്കൂർ വരെ തുടർച്ചയായി ഫോൺ ഉപയോഗിച്ച് സംസാരിക്കുകയാണെങ്കിലും ഫോൺ ഓഫാകില്ല എന്ന ഉറപ്പും കമ്പനി നൽകുന്നു. ഒറ്റ ചാർജിൽ 18 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കും. മുതിർന്ന പൗരന്മാർക്കും, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കഴിയാത്ത സാധാരണക്കാർക്കും ഉപയോഗപ്രദമാകുന്ന വലിയ ബട്ടണുകൾ ക്രമീകരിച്ചിട്ടുണ്ട്. പുതിയതായി ഇറങ്ങിയ Nokia 2760 Flip ബ്ലാക്ക് കളർ ഓപ്ഷനിലാണ് ലഭ്യമാകുന്നത്.
Share your comments