<
  1. News

പ്രവാസികൾക്കും വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും നോർക്ക ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നു

പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

K B Bainda
രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.
രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.

പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി

പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. "പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി" എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

  • പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
  • ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.
  • ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
  • നോർക്ക റൂട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ സർവ്വീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് വിഭാഗത്തിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം.
  • ഫീസും ഓൺലൈനായി അടയ്ക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും norka.raksha@gmail.com ഇമെയിൽ വഴിയും ലഭിക്കും.
  • 91-417-2770543, 91-471-2770528 എന്നീ ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം) ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പോലീസുകാരിലെ കര്‍ഷകര്‍; കാടുപിടിച്ചു കിടന്ന സ്ഥലത്ത് നൂറു മേനി വിളയിച്ചു

English Summary: NORKA provides health insurance for expatriates and their families abroad

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds