1. News

നോര്‍ക്ക - യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷൻ നവംബർ 10 വരെ കൊച്ചിയില്‍

നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷൻ കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് നവംബര്‍ 10 ന് അവസാനിക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.

Meera Sandeep
NORKA - UK Career Fair 3rd edition till November 10 in Kochi
NORKA - UK Career Fair 3rd edition till November 10 in Kochi

നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷൻ കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് നവംബര്‍ 10 ന് അവസാനിക്കും.  കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു.കെ യില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റ്  നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ  18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഡോക്ടര്‍മാര്‍-യു.കെ (ഇംഗ്ലണ്ട്)

റേഡിയോളജി, സൈക്രാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി വിഭാഗങ്ങളിലാണ് യു.കെ-ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്‌പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല.  അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ നിശ്ചിതസമയ പരിധിക്കുളളില്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

ഡോക്ടര്‍മാര്‍- (യു.കെ വെയില്‍സ് )

ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ- യു.കെ വെയില്‍സ്

യു.കെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരും, യു.കെ യില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയവരുമായ മെഡിക്കല്‍ ബിരുദദാരികള്‍ ( MBBS).

സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ (-യു.കെ വെയില്‍സ് )

ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക്  IELTS/OET ഫീസ് റീഫണ്ട്, യു.കെ യിലേയ്ക്കുളള വീസ,  ഫ്‌ലൈറ്റ് ടിക്കറ്റ്, ഒരു മാസത്തെ താമസം എന്നിവയ്ക്കും അര്‍ഹതയുണ്ട്. ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-49,925 പൗണ്ടും, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികയില്‍ 37,737-59,336 പൗണ്ടുമാണ് കുറഞ്ഞ വാര്‍ഷിക ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/11/2023)

നഴ്‌സുമാര്‍ (ഇംഗ്ലണ്ട്-വെയില്‍സ്)

നഴ്‌സിങ്ങില്‍ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന  IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരമുണ്ട്. ഇംഗ്ലണ്ടിലേയ്ക്കുളള അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ പ്രവൃത്തിപരിചയം അനിവാര്യമല്ല. യു.കെ വെയില്‍സിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മിനിമം ആറു മാസത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

അള്‍ട്രാസോണോഗ്രാഫര്‍ -ULTRASONOGRAPHER (ഇംഗ്ലണ്ട്)

റേഡിയോഗ്രഫിയിലോ,  ഇമേജിങ്-ടെക്‌നോളജിയിലോ ഡിപ്ലോമയോ, ബിരുദമോ അധികയോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും അനിവാര്യമാണ്.പ്രസ്തുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുളള പ്രാവീണ്യം തെളിയിക്കേണ്ടതാണ്.   അഭിമുഖസമയത്ത് HCPC രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

ഡോക്ടര്‍മാര്‍-യു.കെ വെയില്‍സ് -അഭിമുഖം ഡല്‍ഹിയില്‍

യു.കെ-വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് യോഗ്യതയനുസരിച്ച് ജൂനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ, സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ തസ്തികകളിലേയ്ക്കാണ് അവസരം. ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗങ്ങളിലാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍. ഇതിനായി 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന കരിയര്‍ ഫെ.യറിനു പുറമേ 2023 നവംബര്‍ 04 ന് ഡല്‍ഹിയിലും അഭിമുഖത്തിന് അവസരമുണ്ട്. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചോ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ അവരുടെ ബയോഡാറ്റ, OET  /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ  സഹിതം അപേക്ഷിക്കുക. വിവരങ്ങള്‍ www.norkaroots.org,  എന്ന വെബ്ബ്‌സൈറ്റിലും ലഭ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയുളള യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍  18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

അതേസമയം യുകെയിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരമുണ്ട്. നോര്‍ക്ക റൂട്ട്‌സ് ഒക്ടോബറില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുകയാണ്. മംഗളൂരുവിലാണ് റിക്രൂട്ട്‌മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്.

നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎല്‍ടിഎസ്/ഒഇടി യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടല്‍-താജ് വിവാന്തയിലാണ് നഴ്‌സുമാരുടെ അഭിമുഖം. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകള്‍ക്ക് സുതാര്യമായ തൊഴില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്.

ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍/ എമര്‍ജന്‍സി  നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്‌സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക്  സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന് ശേഷം സൈക്കിയാട്രിക് വാര്‍ഡില്‍ കുറഞ്ഞത് 6 മാസം എക്‌സ്പീരിയന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ (ഐഇഎല്‍ടിഎസ്/ഒഇടി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍)  തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ ഒഇടി ട്രൈനിങ്ങും പരീക്ഷാഫീസും എന്‍എച്ച്എസ് ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.

രജിസ്റ്റേര്‍ഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET  /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ  സഹിതം അപേക്ഷിക്കുക.

English Summary: NORKA - UK Career Fair 3rd edition till November 10 in Kochi

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds