News

അറിയിപ്പുകൾ

കാവ് സംരക്ഷണത്തിന് സാമ്പത്തിക സഹായം

മലപ്പുറം : കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥി സംരക്ഷിക്കുവാനും തല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ വനം വകുപ്പ്  സാമ്പത്തിക സഹായം നല്‍കുന്നു. അപേക്ഷകര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം മെയ് 30 ന്  വൈകീട്ട് അഞ്ചിനകം മലപ്പുറം സോഷ്യല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ച കാവുകള്‍ക്ക് അപേക്ഷ നല്‍കേണ്ടതില്ല. ഫോണ്‍: 0483 2734803, 8547603857, 8547603864.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

മലപ്പുറം : ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള  വനമിത്ര  അവാര്‍ഡിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍കാട് സംരക്ഷണം, ഔഷധ തോട്ട സംരക്ഷണം, കാര്‍ഷിക ജൈവവൈവിധ്യം തുടങ്ങിയ മേഖലയിലുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘു കുറിപ്പും ഫോട്ടോയും സഹിതം മെയ്30 ന്  വൈകുന്നേരം അഞ്ചിനകം മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുമ്പാകെ അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍: 0483 2734803, 8547603864, 8547603857.


ഫിഷ് സീഡ് ഫാമില്‍ ഒഴിവ്

മലപ്പുറം : പരപ്പനങ്ങാടി ഗവ.ഫിഷ് സീഡ് ഫാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജകട്  കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 20 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാകണം. ഒരു അംഗീകൃത സര്‍വ്വകലാശാലയിലെ ങടര ദീഹീഴ്യ  അഥവാ ആഎടഇ ഫിഷറീസ്‌യോഗ്യത നേടിയവരായിരിക്കണം. ശുദ്ധജല മത്സ്യകുഞ്ഞ് വിത്തുല്പാദന പരിപാലന മേഖലയില്‍ മുന്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസ വേതനം 25000 രൂപ.  അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ജോയിന്റ്  ഡയറക്ടര്‍ ഓഫീസില്‍ മെയ് 25ന് രാവിലെ 10 ന് എത്തണം. ഫോണ്‍ 9947953241.


വൃക്ഷത്തൈ വിതരണം

മലപ്പുറം : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് നാല് ലക്ഷം വൃക്ഷത്തൈകള്‍ ജില്ലയില്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവര്‍ മെയ് 25 ന് മുമ്പായി സിവില്‍ സ്റ്റേഷനിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ സ്വകാര്യ വ്യക്തികള്‍ക്ക് ചെറിയ കൂടയിലാക്കിയ തൈകള്‍ 17 രൂപ നിരക്കിലും വലിയ കൂടയിലുള്ള തൈകള്‍ 45 രൂപയ്ക്കും ലഭിക്കുന്നതാണ്.   ഫോണ്‍ 0483 2734803, 8547603857.

കര്‍ഷക പെന്‍ഷന്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം

മലപ്പുറം : ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്ന കാരണത്താലോ ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെന്ന  കാരണത്താലോ കര്‍ഷക ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട - നാമ മാത്ര കര്‍ഷകരെ വീണ്ടും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ ലഭ്യമാക്കാന്‍ കൃഷി വകുപ്പ്  ഒരുങ്ങുന്നു. 2017 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്കാണ് ഈ അവസരം. പെന്‍ഷന്‍ മുടങ്ങിയ കര്‍ഷകര്‍ മെയ് 19 നകം വരുമാന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കുമായി അതത് കൃഷിഭവനുകളില്‍ ചെന്ന് വിവരങ്ങള്‍ കൈമാറണം.


ജില്ലാ ഓഫീസര്‍മാര്‍ കൃഷി ഭവനുകളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് 20- ാം തീയതി തന്നെ കൃഷി വകുപ്പിന്റെ ഐടി സെല്ലില്‍ നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. അന്തിമ പരിശോധനക്ക് ശേഷം സര്‍ക്കാറിന്റെ സമഗ്ര പെന്‍ഷന്‍ സോഫ്റ്റ് വെയറായ സേവനയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് വിവരങ്ങള്‍ 30 ന് കേരള മിഷന് കൈമാറാനും ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ മാസം 1100 രൂപ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ട് പെന്‍ഷനും ചേര്‍ത്ത് മാസം 1700 രൂപയായിരിക്കും നടപടി പ്രകാരം ലഭ്യമാവുക.


English Summary: notice from Malappuram

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine