1. News

ഇനി വ്യാപാരികൾ കർഷകർക്കു നൽകണം ഉടൻ പണം

കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന വ്യാപാരികൾ അതതു ദിവസം തന്നെയോ പരമാവധി 3 പ്രവൃത്തി ദിവസത്തിനകമോ പണം നൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ ഉൽപന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിൽ പറയുന്നു . കേന്ദ്ര സർക്കാർ അടുത്തിടെ ഓർഡിനൻസിലൂടെ പ്രാബല്യത്തിലാക്കിയ ഉൽപന്ന വ്യാപാര വാണിജ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ചട്ടങ്ങൾ. കാർഷിക സഹകരണ സംഘമോ കർഷക ഉൽപാദക സംഘടനയോ ആണ് ഉൽപന്നം വാങ്ങുന്നതെങ്കിൽ മറിച്ചു വിൽപന നടന്നാൽ ഉടനെ കർഷകർക്കു പണം നൽകണം. അപ്പോഴും, കർഷകരിൽനിന്ന് ഉൽപന്നം വാങ്ങി പരമാവധി 14 ദിവസത്തിനകം പണം നൽകുന്നുവെന്ന് ഉറപ്പാക്കണം.

Asha Sadasiv
vegetables
vegetables

കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന വ്യാപാരികൾ അതതു ദിവസം തന്നെയോ പരമാവധി 3 പ്രവൃത്തി ദിവസത്തിനകമോ പണം നൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ ഉൽപന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിൽ പറയുന്നു . കേന്ദ്ര സർക്കാർ അടുത്തിടെ ഓർഡിനൻസിലൂടെ പ്രാബല്യത്തിലാക്കിയ ഉൽപന്ന വ്യാപാര വാണിജ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ചട്ടങ്ങൾ. കാർഷിക സഹകരണ സംഘമോ കർഷക ഉൽപാദക സംഘടനയോ ആണ് ഉൽപന്നം വാങ്ങുന്നതെങ്കിൽ മറിച്ചു വിൽപന നടന്നാൽ ഉടനെ കർഷകർക്കു പണം നൽകണം. അപ്പോഴും, കർഷകരിൽനിന്ന് ഉൽപന്നം വാങ്ങി പരമാവധി 14 ദിവസത്തിനകം പണം നൽകുന്നുവെന്ന് ഉറപ്പാക്കണം. ഉൽപന്നം വാങ്ങിയ സഹകരണം സംഘം അല്ലെങ്കിൽ ഉൽപാദക സംഘടന, മെച്ചപ്പെട്ട വില ലഭിക്കാൻ മറിച്ചുവിൽപന വൈകിച്ചാലും പരമാവധി 21 ദിവസത്തിനകം കർഷകർക്കു പണം നൽകണം. മറിച്ചുവിൽപന വൈകിക്കുന്നതിന് കർഷകരുമായി ധാരണ ഉണ്ടാക്കണം. എന്നാൽ, വാങ്ങിയത് അസംസ്കൃത ഉൽപന്നമെങ്കിൽ, പരമാവധി 3 ദിവസത്തിനകം പണമെന്ന വ്യവസ്ഥ ബാധകമാകും.

തർക്കപരിഹാരവും സമയബന്ധിതം ഉൽപന്ന നിലവാരം, വില, തൂക്കം, പണമിടപാട് തുടങ്ങിയവ സംബന്ധിച്ചു കർഷകരും വ്യാപാരിയും തമ്മിൽ തർക്കമുണ്ടായാൽ 21 ദിവസത്തിനകം സബ്ഡിവിഷനൽ മജിസ്ട്രേട്ടിനു (എസ്‌ഡിഎം) പരാതി നൽകണം. എസ്‌ഡിഎം 14 ദിവസത്തിനകം അനുരഞ്ജന ബോർഡ് രൂപീകരിക്കണം. കർഷകരുടെയും വ്യാപാരിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാകും ബോർഡ്. ഗിഫ്റ്റ് തിലാപ്പിയ ലഭിക്കുക വല്ലാർപാടത്തുനിന്ന്, എന്തൊക്കെയാണ് നടപടിക്രമങ്ങൾ? 30 ദിവസത്തിനകം നടപടിയുണ്ടാകണം. പരിഹരിക്കപ്പെടാത്ത തർക്കം എസ്‌ഡിഎം പരിഗണിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. അപ്പീൽ ജില്ലാ കലക്ടർ പരിഗണിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. അപ്പീൽ ഇല്ലാത്തപ്പോൾ എസ്ഡിഎം നൽകുന്നതും, അപ്പീലിൽ കലക്ടർ നൽകുന്നതുമായ ഉത്തരവ് അന്തിമമായിരിക്കുമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു.

According to the Trade and Trade Rules issued by the Union Ministry of Agriculture, traders who buy produce from farmers are required to pay on the same day or within a maximum of 3 working days.

English Summary: Now traders have to pay the money to farmers immediately

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds