കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന സബ്സിഡിയോടെയുള്ള കാർഷിക വായ്പയുടെ ഈടായി സ്വർണവും സ്വീകരിക്കും. സബ്സിഡി ലഭിക്കുന്ന സ്വർണ വായ്പ പദ്ധതി നിർത്തിയെങ്കിലും ഈട് എന്ന രീതിയിലാണു കർഷകരിൽനിന്നു സ്വർണം സ്വീകരിക്കുക.
1,60,000 രൂപ വരെയുള്ള തുകയ്ക്ക് ഈട് ആവശ്യമില്ലായിരുന്നു. അതിൽ കൂടുതലുള്ള തുകയ്ക്കാണു ഭൂമിയുടെ രേഖകൾ ഈടായി വാങ്ങിയിരുന്നത്. ഇനി ഭൂമിയുടെ രേഖകൾക്കു പകരം സ്വർണവും നൽകാമെന്നാണു നിർദേശം.
Share your comments