<
  1. News

ഇനി ഏത് ATM-ൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാം; പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് SBI

ഇനി എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡിൻ്റെ ആവശ്യമില്ലാതെ തന്നെ ഏത് ATM കളിൽ നിന്നും സൗകര്യപ്രദമായി പണം പിൻവലിക്കാൻ സാധിക്കും. YONO ആപ്പ് വഴിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയത്.

Saranya Sasidharan
Now you can withdraw money from any ATM without a card; SBI introduced new changes
Now you can withdraw money from any ATM without a card; SBI introduced new changes

രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), 68-ാമത് ബാങ്ക് ദിനാഘോഷത്തോട് അനുബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേക സൗകര്യം അവതരിപ്പിച്ചു. എസ്ബിഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഏത് എടിഎമ്മിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എന്നതാണ് പ്രത്യേകത.

ഈ നൂതന സേവനത്തിലൂടെ, എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ കാർഡ് ആവശ്യമില്ലാതെ ഏത് ബാങ്കിന്റെയും എടിഎമ്മുകളിൽ നിന്ന് സൗകര്യപ്രദമായി പണം പിൻവലിക്കാം.ഇതിന് മുമ്പ്, എസ്ബിഐ സ്വന്തം എടിഎമ്മുകളിൽ കാർഡ് രഹിത പിൻവലിക്കൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്.

എല്ലാവർക്കും ആപ്പ് ആക്സസ്:

കൂടി കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്ബിഐ അതിന്റെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പായ യോനോയ്ക്ക് ഒരു പുതിയ മേക്ക് ഓവറും കൂടി നൽകിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നുള്ള ഉപഭോക്താക്കൾക്കും YONO ആപ്പ് ഉപയോഗിക്കാമെന്നതാണ് പ്രത്യേകത... UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്കായി ആപ്പ് ഉപയോഗിക്കാൻ ഇത് അവരെ അനുവദിക്കുന്നു. ഇതിനർത്ഥം എസ്ബിഐയുടെ യോനോ ആപ്പ് വഴി ഏത് ബാങ്കിൽ നിന്നുള്ള വ്യക്തികൾക്കും ഇപ്പോൾ യുപിഐ ഫീച്ചറുകൾ പ്രയോജനപ്പെടുത്താമെന്നാണ്.

YONO-യിലെ UPI സവിശേഷതകൾ:

68-ാമത് ബാങ്ക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് എസ്ബിഐ ഈ മാറ്റങ്ങൾ നടപ്പിലാക്കിയത്. യോനോ ആപ്പിന്റെ പേര് "ഓരോ ഇന്ത്യക്കാർക്കുമുള്ള യോനോ" എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ ഫീച്ചറുകൾ YONO APP എല്ലാവർകക്ും പ്രയോജനപ്പെടുത്താവുന്ന രീതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇപ്പോൾ, ഏത് ബാങ്കിൽ നിന്നുമുള്ള ഉപഭോക്താക്കൾക്കും യോനോ ആപ്പിൽ നിന്ന് നേരിട്ട് സ്‌കാൻ ചെയ്‌ത് പണമടയ്‌ക്കുകയും, കോൺടാക്‌റ്റുകൾ വഴി പണമടയ്‌ക്കുകയും, പണം അഭ്യർത്ഥിക്കുക എന്നിവ ഉൾപ്പെടെ എല്ലാ യുപിഐ സവിശേഷതകളും ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത.

എസ്ബിഐ ചെയർമാന്റെ പ്രസ്താവന:

ഓരോ ഇന്ത്യക്കാരനെയും സാമ്പത്തിക സ്വാതന്ത്ര്യവും സൗകര്യവും നൽകി ശാക്തീകരിക്കുന്ന അത്യാധുനിക ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകൾ നൽകാനുള്ള ബാങ്കിന്റെ പ്രതിജ്ഞാബദ്ധത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര പ്രകടിപ്പിച്ചു.

തടസ്സങ്ങളില്ലാത്തതും ആനന്ദകരവുമായ ഡിജിറ്റൽ അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള എസ്‌ബിഐയുടെ സമർപ്പണമാണ് യോനോ ആപ്പിന്റെ നവീകരണം പ്രതിഫലിപ്പിക്കുന്നത്.

English Summary: Now you can withdraw money from any ATM without a card; SBI introduced new changes

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds