1. Health & Herbs

പോഷക സമ്പുഷ്ടമായ ചേമ്പ്

ചേമ്പ് വളരെപോഷക സമ്പുഷ്ടമായ ആഹാരമാണ്.ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ്‌ പ്രത്യേകത, ചേമ്പിൽ ധാരാളം നാര് അടുങ്ങിയിരിക്കുന്നു ഇതാണ് ദഹന പ്രക്രീയ എളുപ്പ ത്തിലാക്കുന്നത്. എന്നാൽ നമ്മളിൽ പലരും ഇത് ആഹാരക്രമത്തിൽ സ്ഥിരമായി ഉൾപ്പെടുത്താറില്ല. നമ്മുടെ പറമ്പിൽ തന്നെ എളുപ്പത്തിൽ ലഭിക്കാവുന്ന ഒന്നാണിത്.

Shalini S Nair
chembu
ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു

സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ്‌ ചേമ്പ്, മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ പെടുന്നതാണ് കിഴങ്ങു വർഗ്ഗത്തിൽ പെടുന്ന ചേമ്പ്. ചേമ്പിൻറെ ഇലയും തണ്ടും കാണ്ഡവും ഭക്ഷ്യയോഗ്യമാണ്. ഭാരതത്തിലെ കൃഷി ഇനങ്ങളിൽ പുരാതന കാലം തൊട്ടു ചെയ്തുവരുന്ന ഭക്ഷ്യവിളകളിൽ  ഒന്നാണ് ചേമ്പ്. സൗത്ത് അമേരിക്ക യിൽ നിന്നാണ് ഭാരതത്തിലേക്ക് ചേമ്പു എത്തിപ്പെടുന്നത്.
 സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്‌. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു.

ചേമ്പ് വളരെപോഷക സമ്പുഷ്ടമായ ആഹാരമാണ്.ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ്‌ പ്രത്യേകത,  ചേമ്പിൽ ധാരാളം നാര് അടുങ്ങിയിരിക്കുന്നു ഇതാണ് ദഹന പ്രക്രീയ എളുപ്പ ത്തിലാക്കുന്നത്.  എന്നാൽ നമ്മളിൽ പലരും ഇത് ആഹാരക്രമത്തിൽ സ്ഥിരമായി ഉൾപ്പെടുത്താറില്ല. നമ്മുടെ പറമ്പിൽ തന്നെ എളുപ്പത്തിൽ ലഭിക്കാവുന്ന  ഒന്നാണിത്.

ചേമ്പിൽ തന്നെ ഭക്ഷ്യോപയോഗമായവയും  അല്ലാത്തവയും ഉണ്ട്. വിവിധ ഇനങ്ങളിൽ പെട്ട ചേമ്പുകൾ ആണ്  താള് - പൊടിച്ചേമ്പ്, പാൽ ചേമ്പ്, വാഴ ചേമ്പ്, മുട്ട ചേമ്പ്.

In Malayalam tubers of Colocasia and Xanthosoma are commonly called as Chembu. It is  comes under Family  Aracacea. Scientific name: Colocasia esculenta
Colocasia esculenta is a tropical plant grown primarily for its edible corms, a root vegetable most commonly known as taro, or kalo in Hawaiian. It is the most widely cultivated species of several plants in the family Araceae which are used as vegetables for their corms, leaves, and petioles. Colocasia and  Xanthosoma are fast growing, annual crop, grows up to 1.5 meters height.
About 1 meter long petiole emerges from base. Leaf blade is up to 60cm length and 50 cm width. The under ground parts consists of one large central corm and a number of cormels called tubers.
In fertile soil each side tuber may weigh about 200gm.
chembu
ചേമ്പിൽ അടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ content [വിറ്റാമിൻ ഇ,സി,എ] കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പര്യാപ്തമാണ് .
ചേമ്പ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ

ചേമ്പിന്റെ പ്രധാനഗുണങ്ങളിൽ ഒന്നാണ് അകാല വാർധക്യ ത്തെ ചെറുക്കാനുള്ള കഴിവ്. വാർധക്യത്തെ തടയുന്ന ബീറ്റാകരോട്ടിൻ, മഗ്നീഷ്യം, കാൽസ്യം മുതലായ ധാരാളം ഘടകങ്ങൾ ചേമ്പിൽ  ഉണ്ട്. കൂടാതെ ധാരാളം  കാർബോ ഹൈഡ്രേറ്റും കലോറിയും അടങ്ങിയിരിക്കുന്നു.ശരീര ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ സഹായകരമാണ്.  വിറ്റാമിൻ  ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ് , ഇത് താരനെയും മുടി കൊഴിച്ചിലിനെയും കഷണ്ടി യെയും  പ്രതിരോധിക്കുന്നു. വിറ്റാമിന് സി കൂടാതെ വിറ്റാമിന് എ യും ചേമ്പിൽ അടങ്ങിയിരിക്കുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന ഉയർന്ന വിറ്റാമിൻ  content [വിറ്റാമിൻ  ഇ,സി,എ] കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പര്യാപ്തമാണ് .

മാനസിക ആരോഗ്യത്തെ സംരക്ഷിക്കാൻ ചേമ്പ് വളരെ പ്രയോജനകരമാണ്.ഉൽകണ്ഠ, നിരാശ തുടെങ്ങിയ അവസ്ഥകളിൽ ചേമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാനസിക ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.  വയറിളക്കം ഡയറിയ  മുതലായ  രോഗങ്ങൾക്ക് ഏറ്റവും നല്ല മരുന്നായി ചേമ്പ് ഉപയോഗിക്കാം.
കൊളെസ്ട്രോൾ കുറക്കുന്നതിനോടൊപ്പം അനാവശ്യ കൊഴുപ്പ് കുറക്കാൻ എല്ലാം ചേമ്പിനു ഉള്ള കഴിവ് അത്ഭുതാവഹമാണ്.   ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം പൊട്ടാസ്യം മഗ്നീഷ്യം  എന്നിവ നമ്മുടെ രക്ത സമ്മർദ്ദത്തെ ക്രമപ്പെടുത്താൻ വളരെ അധികം സഹായിക്കുന്നു. അത് വഴി  ഹൃദയാഘാതം  തടയാനും ചേമ്പിനു സാധിക്കും.  നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ  ചേമ്പിനു പ്രത്യേക കഴിവുണ്ട്. പ്രമേഹ രോഗികൾക്ക് ഉത്തമ ഭക്ഷണം ആണ് ചേമ്പ്, നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് രക്തത്തിലെ ഗ്ളൂക്കോസ് ന്റെ അളവ് കൃത്യമാക്കാൻ ചേമ്പിനു സാധിക്കും .അത് വഴി പ്രമേഹ സാധ്യത കുറക്കാൻ സാധിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് ചേമ്പ് മില്‍ക്ക് ഷേക്ക്
#Farmer#Agriculture#krishi#FTB#Farm
English Summary: Nutrient rich chembu. kjsnsep14

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds