News

ഒക്ടോബർ 16: ഇന്ന് ലോക ഭക്ഷ്യ ദിനം

October 16: Today is World Food Day

1945 ൽ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന ആണ് ഒക്ടോബർ 16 ഭക്ഷ്യ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ‘നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി. മെച്ചപ്പെട്ട ഉത്പാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം.’ എന്നതാണ് ഈ വർഷത്തെ വിഷയം.

1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക ജനതയിൽ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാർഗങ്ങൾ തേടുമ്പോൾ മറുഭാഗത്ത് പുതിയ ഭക്ഷണരീതികൾ സൃഷ്ടിക്കുന്ന രോഗങ്ങൾ വർധിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ലോകത്തെ 150 രാജ്യങ്ങളിൽ ഈ ദിനം ആചരിക്കുന്നുണ്ട്. ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനവും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാർഗ്ഗവും ജീവിക്കാനുള്ള മാർഗ്ഗവും.

വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്‌ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ.

ഭക്ഷണത്തിനു കൃത്യ സമയം പാലിക്കേണ്ടതുണ്ടോ?

പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ


English Summary: October 16: Today is World Food Day

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine