എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചർ സ്‌കൂൾ ഓഫ് ഫാർമസി ഓഫ് സെഞ്ചൂറിയൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഒഡീഷയിൽ കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ കൃഷി ഉന്നതി മേളയ്ക്ക് ഇന്ന് തുടക്കമായി.
നാളെ (18.10.22) വരെ തുടരുന്ന കൃഷി ഉന്നതി സമ്മേളനം രായഗഡയിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് പിതാമഹലിലെ സ്കൂൾ ഓഫ് ഫാർമസി ഗ്രൌണ്ടിൽ വച്ചാണ് നടക്കുന്നത്. 3000 കർഷകരും ഏകദേശം പത്ത് എൻജിഒകളും പങ്കെടുക്കുന്ന കാർഷിക മേളയാണിത്.
ഒഡീഷയിലെ SC, ST വികസന, ന്യൂനപക്ഷ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ജഗന്നാത സറാക്കയും, റായഗഡയിലെ MLA മകരാന്ത മുതുലിയും, രാജേഷ് കുമാർ പാധി(director CUTM), പ്രൊഫസർ എസ്.പി. നന്ദ (Dean admin msssoa) എന്നിവരും സമ്മേളനത്തിൻ്റെ പ്രത്യേക അതിഥികളായി. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക്, മറ്റ് കൃഷി ജാഗരൺ സ്റ്റാഫ് അംഗങ്ങൾ എന്നിവരും പരിപാടിയുടെ ഭാഗമായി ഇവിടെ തന്നെ ഉണ്ട്.
കൃഷി ഉന്നതി സമ്മേളനം വഴി കർഷകർ, കാർഷിക വിദഗ്ദർ കാർഷിക വ്യവസായികൾ എന്നിവരെയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാനാണ് കൃഷി ജാഗരൺ ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ കർഷർക്ക് അവരുടെ പരമ്പരാഗത കൃഷി രീതികൾ പ്രകടിപ്പിക്കുന്നതിനും, കാർഷിക വ്യവസായങ്ങൾക്ക് അവരുടെ പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയും കൃഷി ഉന്നതി സമ്മേളനം വഴി വെക്കും. ഇതിൽ ഡോംഗ്രിയ ഗോത്രത്തിന്റെ കൈത്തറിയും കരകൗശല വസ്തുക്കളും ഉണ്ട്. കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ആളുകളും ഈ മേളയിൽ പങ്കെടുക്കുന്നതിലൂടെ പുതിയ അറിവുകളും നൈപുണ്യവും കണ്ടെത്താൻ കഴിയും.
പ്രദർശനത്തിൻ്റെ പ്രത്യേക ആകർഷണമായി ഡോംഗ്രിയ ഗോത്രക്കാരുടെ കലയും സംസ്കാരവും ഭക്ഷണവും കാർഷിക രീതികളും ഉണ്ടായിരിക്കും.
ഒഡീഷയിലെ കാർഷിക, അനുബന്ധ മേഖലകളുടെ വളർച്ചയ്ക്കുള്ള വേദിയെന്ന നിലയിൽ പ്രദർശനം വലിയ പങ്ക് വഹിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല, എക്‌സ്‌പ്ലോർ ദി അൺ എക്‌സ്‌പ്ലോർ എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബന്ധപ്പെട്ട വാർത്തകൾ: Krishidarshan; കർഷകർക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാം
Share your comments