<
  1. News

ഒഡീഷയിലെ രായഗഡ ജില്ലാതല കൃഷി മഹോത്സവം തുടരുന്നു

കൃഷിയന്ത്രസാമഗ്രികളുടെയും, കാർഷിക ബിസിനസ്സുകളും ഒത്തുചേരുന്ന സംഗമമാണിത്. ഡിസംബർ 16നാണ് കൃഷി മഹോത്സവം ആരംഭിച്ചത്. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണിത്.

Saranya Sasidharan
Odisha's Rayagada district-level Krishi Mahotsav continues
Odisha's Rayagada district-level Krishi Mahotsav continues

ജി.സി.ഡി.യുടെ സഹകരണത്തോടെ ഒഡീഷ സർക്കാർ കൃഷി, ശാക്തീകരണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല കൃഷി മഹോസ്തവും ഫാം യന്ത്രവൽക്കരണ മേള രായഗഡയിലെ കർഷകരുടെയും കാർഷിക വിദഗ്ധരുടെയും വ്യവസായ വിദഗ്ധരുടെയും ശ്രദ്ധ ആകർഷിച്ചു. കൃഷിയന്ത്രസാമഗ്രികളുടെയും, കാർഷിക ബിസിനസ്സുകളും ഒത്തുചേരുന്ന സംഗമമാണിത്. ഡിസംബർ 16നാണ് കൃഷി മഹോത്സവം ആരംഭിച്ചത്. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണിത്.

വ്യത്യസ്‌തമായ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും പര്യവേക്ഷണം ചെയ്യാനും സ്വന്തമാക്കാനുമുള്ള സുവർണാവസരം കർഷകർക്ക് ഈ പരിപാടിയിലൂടെ നൽകുന്നു. സർക്കാർ സബ്‌സിഡിയുള്ള കാർഷിക യന്ത്രങ്ങൾ ആകർഷകമായ വിലയിൽ കർഷകർക്ക് ലഭ്യമാക്കി, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യകൾ കർഷർക്ക് ലഭ്യമാക്കാനും ഇത് വഴി സാധിക്കുന്നു.

അത്യാധുനിക കാർഷിക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം മാത്രമല്ല, വിജ്ഞാന വിനിമയത്തിനും നെറ്റ്‌വർക്കിംഗിനും ഇത് ഒരു വേദിയായി വർത്തിക്കുന്നുവെന്നും ഫെസ്റ്റിവലിൽ പങ്കെടുത്ത കർഷകർ പരിപാടിയെക്കുറിച്ച് ആവേശം പ്രകടിപ്പിച്ചു.

ഇവന്റ് വികസിക്കുമ്പോൾ, രായഗഡയിലെ കാർഷിക ഭൂപ്രകൃതിയിൽ ഇത് ശാശ്വതമായ സ്വാധീനം ചെലുത്തുമെന്നും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിനും പ്രതീക്ഷിക്കുന്നു. കാർഷിക മേഖലയിലെ വളർച്ചയും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന മേഖലയുടെ പുരോഗതിയ്ക്കായി ഉത്സവം തുടരും.

English Summary: Odisha's Rayagada district-level Krishi Mahotsav continues

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds