ഏപ്രിൽ 28 ന് മലപ്പുറം, വയനാട് ജില്ലയിലും ഏപ്രിൽ 29 വയനാട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5- 115.5 mm വര ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് കേരളത്തിലുടനീളം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.
On April 28, the Central Meteorological Department issued a yellow alert in Malappuram and Wayanad districts and on April 29 in Wayanad district. The weather is favorable for rains this week. Heavy rainfall of 64.5-115.5 mm is forecast in isolated places in 24 hours. The Central Meteorological Department has forecast thundershowers across Kerala today. Lightning is likely to be active in hilly areas.
മനുഷ്യൻറെ മൃഗങ്ങളുടെയും ജീവനും, വൈദ്യുത ആശയവിനിമയ ശൃംഖകൾക്കും,വൈദ്യുതി സാധനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുകാർക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ ഇടിമിന്നൽ വഴി സാധ്യമാകും. അതുകൊണ്ടുതന്നെ കാർമേഘങ്ങൾ വന്നു തുടങ്ങുന്ന സമയം മുതൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.
Share your comments