1. News

ഈ ലോക എയ്ഡ്സ് ദിനത്തിൽ രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചറിഞ്ഞിരിക്കാം

മറ്റു പല രോഗങ്ങളെയും പോലെ എയ്‌ഡ്‌സും ഒരു അണുബാധയാണ്. human immunodeficiency virus എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയൻ തകരാറിലാക്കുന്നത്. സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന CD 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്.

Meera Sandeep
On this World AIDS Day, let us learn about various steps to prevent the disease
On this World AIDS Day, let us learn about various steps to prevent the disease

മറ്റു പല രോഗങ്ങളെയും പോലെ എയ്‌ഡ്‌സും ഒരു അണുബാധയാണ്. Human Immunodeficiency Virus എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയണ് തകരാറിലാക്കുന്നത്. CD 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്.

തുടക്കത്തിൽ പനി, തൊണ്ടവേദന, ത്വക്കിലുണ്ടാകുന ചുണങ്ങ്, ഓക്കാനം, ശരീരവേദന, വേദന, തലവേദന, വയറുവേദന തുടങ്ങിയവ ഉണ്ടാകുന്നു. പിന്നീട് അണുബാധ വ്യക്തികളുടെ രോഗപ്രതിരോധ ശേഷിയെ കൂടുതൽ ബാധിക്കുകയും ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ വയറിളക്കവും ലിംഫ് നോഡുകള്‍ വീര്‍ക്കുന്ന അവസ്ഥയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് എച്ച് ഐ വി ബാധിതർക്ക് നേരത്തെയുള്ള ചികിത്സ ലഭ്യമാകുന്നതിന് സഹായിക്കുന്നു.

രോഗം പകരുന്നതെങ്ങനെ?

രക്തം വഴി:  എച്ച്ഐവി ബാധിച്ചവര്‍ ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കുന്നത് പകരാനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നാണ്

ലൈംഗിക ബന്ധത്തിലൂടെ : ഒന്നിലധികം ആളുകളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവർത്തനങ്ങൾ

പെരിനാറ്റൽ ട്രാൻസ്മിഷൻ: ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയില്‍ നിന്നും കുട്ടിയിലേക്ക് അണുബാധ പകരാം.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനു ഉത്തമമായ ഉണക്കമുന്തിരി അച്ചാർ...

രോഗം പകരുന്നത് എങ്ങനെ തടയാം?

- സിറിഞ്ചോ മറ്റേതെങ്കിലും രക്തവുമായി ബന്ധപ്പെടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ പുതിയത് മാത്രം ഉപയോഗിക്കുക

- സുരക്ഷിതമായ ലൈംഗികത ഉറപ്പാക്കുക  

- ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ ഏർപ്പെടുകയോ അല്ലെങ്കിൽ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പതിവായി എച്ച്ഐവി പരിശോധന നടത്തുക

- നിങ്ങൾക്ക് എച്ച്ഐവി പിടിപെടാനുള്ള സാധ്യത കൂടുതലാണെങ്കിൽ, പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ് (PrEP) ഉപയോഗിക്കുക. കാരണം എച്ച്ഐവി പകരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പ്രതിരോധ മരുന്നാണ് PrEP.

- നിങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണെങ്കിൽ, നിങ്ങളുടെ വൈറൽ ലോഡ് കുറയ്ക്കുന്നതിനും വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡർ നിർദ്ദേശിച്ചിട്ടുള്ള ആന്റി റിട്രോവൈറൽ തെറാപ്പി (ART) സ്ഥിരമായി എടുക്കുക.

English Summary: On this World AIDS Day, let us learn about ways to prevent the disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds