<
  1. News

ഓണക്കിറ്റ്: മഞ്ഞ കാർഡുടമകൾക്ക് ഞായറാഴ്ചക്കുള്ളിൽ വിതരണം ചെയ്യും: മന്ത്രി

നാളെ (ആഗസ്റ്റ് 24) മുതൽ കിറ്റ് വിതരണം ആരംഭിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു.

Saranya Sasidharan
Onam kit: Will be distributed to yellow card holders by Sunday: Minister
Onam kit: Will be distributed to yellow card holders by Sunday: Minister

ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നാളെ (ആഗസ്റ്റ് 24) മുതൽ കിറ്റ് വിതരണം ആരംഭിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും.

ഓണ കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. 62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്‌പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും.

വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് ഐ ടി വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50% വിലക്കുറവിൽ 13 ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസം കൊണ്ട് 2 കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വിൽപ്പനയാണ്. ഉൽപ്പാദക സംസ്ഥാനമല്ലാതിരുന്നിട്ടും കേരളം പൊതുവിതരണ രംഗത്ത് മാതൃക തീർക്കുകയാണ്. വിൽപ്പനക്കനുസൃതമായി സ്റ്റോക്കിൽ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളിൽ വസ്തുതയല്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

English Summary: Onam kit: Will be distributed to yellow card holders by Sunday: Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds