സംസ്ഥാനത്ത് ഓണം-ബക്രീദ് ആഘോഷവേളകളിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉദയനാപുരം പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ ഉദ്ഘാടനം നാനാടം ആതുരാശ്രമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തോടനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിയിട്ടുള്ള ഓണച്ചന്തകളിൽ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ഭക്ഷ്യധാന്യങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും കാർഷികോല്പാദനത്തിൽ സ്വയംപര്യാപ്തമാകുന്നതിനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
നെല്ലും മറ്റ് കാർഷികോല്പന്നങ്ങളും ലാഭകരമായി ഉല്പാദിപ്പിക്കുന്നതിനും കാർഷികമേഖലയിൽ കർഷകരെ പിടിച്ചുനിർത്തുന്നതിനും സഹായിക്കുന്ന ഒട്ടേറെ നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ക്ഷേമപെൻഷൻ ഉൾപ്പെടെ ദുർബലവിഭാഗങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു. സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവികയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ സി.കെ. ആശ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ കേരളോത്സവം പരിപാടി സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഓണം ഫെസ്റ്റിന്റെ ഭാഗമായി സെപ്തംബർ മൂന്നു വരെ കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
Photos - ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമൻ ഉദയനാപുരം പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
വിലക്കയറ്റം തടയാൻ നടപടി: മന്ത്രി പി. തിലോത്തമൻ
സംസ്ഥാനത്ത് ഓണം-ബക്രീദ് ആഘോഷവേളകളിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉദയനാപുരം പഞ്ചായത്ത് സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ ഉദ്ഘാടനം നാനാടം ആതുരാശ്രമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തോടനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിയിട്ടുള്ള ഓണച്ചന്തകളിൽ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
Share your comments