<
  1. News

ഒരു പശുവിന് രണ്ട് ഉടമസ്ഥര്‍, പോലീസിന് തലവേദനയായി

ഒഡിഷയിലെ കോറപ്പുട്ട് ഠൗണിലാണ് സംഭവം. അശോക് നഗറില്‍ താമസിക്കുന്ന Kamala Mudli യുടെ നാഗമണിയെ കാണാതായി. നാഗമണി കമലയുടെ പ്രിയപ്പെട്ട പശുവാണ്. ബിജസങ്കലനം നടത്തി നിര്‍ത്തിയിരിക്കയാണ്.സാധാരണയായി രാവിലെ പുല്ലുതിന്നാന്‍ വിടും.രാത്രിയില്‍ തിരിച്ചെത്തും

Ajith Kumar V R
Courtesy- youtube.com
Courtesy- youtube.com

ഒഡിഷയിലെ കോറപ്പുട്ട് ഠൗണിലാണ് സംഭവം. അശോക് നഗറില്‍ താമസിക്കുന്ന Kamala Mudli യുടെ നാഗമണിയെ കാണാതായി. നാഗമണി കമലയുടെ പ്രിയപ്പെട്ട പശുവാണ്. ബിജസങ്കലനം നടത്തി നിര്‍ത്തിയിരിക്കയാണ്.സാധാരണയായി രാവിലെ പുല്ലുതിന്നാന്‍ വിടും.രാത്രിയില്‍ തിരിച്ചെത്തും.മൂന്ന് ദിവസമായി കാണാതിരുന്നപ്പോഴാണ് അന്വേഷിച്ചത്. Upper Sahi യിലെ Pramod Rout- ന്റെ വീട്ടിലാണ് അവളെ കണ്ടെത്തിയത്. പശുവിനെ വിട്ടുനല്‍കാന്‍ പ്രമോദ് കൂട്ടാക്കാതിരുന്നപ്പോള്‍ അവള്‍ പോലീസില്‍ പരാതിയും കൊടുത്തു. പോലീസ് പ്രമോദിനെ വിളിച്ചുവരുത്തി. അയാള്‍ പറഞ്ഞു, അതെന്റെ ലക്ഷ്മിയാണ്. കമലയും പ്രമോദും തര്‍ക്കത്തിലായി. ഒടുവില്‍ പോലീസ് ഓഫീസര്‍ Shiba Prasad Majhi ഒരു തീരുമാനത്തിലെത്തി.

പശുവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വരുത്തുക. എന്നിട്ട് അഴിച്ചു വിടുക. അത് എവിടേക്കു പോകുന്നുവോ അതാണ് ഉടമസ്ഥന്റെ വീട്. രണ്ടു കൂട്ടരും സമ്മതിച്ചു. പശുവിനെ കൊണ്ടുവന്ന് അഴിച്ചു വിട്ടു, പക്ഷെ അത് കോമ്പൗണ്ട് വിട്ടുപോകാന്‍ തയ്യാറായില്ല. അപ്പോഴാണ് പ്രമോദ് പറയുന്നത് ഞാന്‍ പേര് വിളിച്ചാല്‍ അവള്‍ എന്റടുത്തു വരും സാര്‍. അതൊരാശ്വാസമായി തോന്നി ഷിബയ്ക്ക്. പക്ഷെ പ്രശ്‌നം അവിടംകൊണ്ടും അവസാനിച്ചില്ല. പ്രമോദിന്റെ "ലക്ഷ്മി "വിളികേട്ട് അവള്‍ പ്രമോദിന്റെ അടുത്തെത്തി. ആശ്വാസമായി എന്നു കരുതുമ്പോഴാണ് കമല നാഗമണിയെ വിളിക്കുന്നത്. അവള്‍ യജമാനത്തിയുടെ അടുത്തേക്ക് നടന്നു

ഒടുവില്‍ മൂന്നാമന്‍റെ വീട്ടിലായി പശു

ഇനിയെന്ത് എന്നു വിചാരിക്കുമ്പോള്‍ കമല പറഞ്ഞു, ഈയിടെ പശുവിനെ കുത്തിവയ്പ്പു നടത്തിയ ഡോക്ടറെ വിളിക്കാം. പ്രമോദും സമ്മതിച്ചു. അയാളും ഈയിടെ ഡോക്ടറെ വരുത്തിയിരുന്നു. രണ്ടു പേരും ഡോക്ടറെ വിളിച്ചു. രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടറന്മാരാണ് എത്തിയത്. രണ്ടുപേരും പശുവിന് കുത്തിവയ്പ്പു നടത്തിയത് സമ്മതിച്ചു. പശു ഒന്നുതന്നെയാണ് എന്നുമാത്രം. ഒടുവില്‍ കമലയുടെയും പ്രമോദിന്റെയും പരാതി സ്വീകരിച്ച് കേസെടുത്ത പോലീസ് ഓഫീസര്‍ പശുവിനെ മൂന്നാമതൊരാളുടെ തൊഴുത്തിലാക്കി. ഇനി എന്ത് പരീക്ഷണമാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായി നടത്തേണ്ടത് എന്ന തീവ്ര ചര്‍ച്ചയിലാണ് ഇപ്പോള്‍ നാട്ടുകാര്‍

kamala's nagamani is Pramod's Laxmi, how can the issue be solved ? police is in trouble

The incident took place in Koraput town of Odisha. Nagamani of Kamala Mudli, a resident of Ashok Nagar, went missing. Nagamani is Kamala's favorite cow. She recently provided artificial insemination and anxiously waiting for the result. Normally,it goes for grassing and will be back at night. Kamala said ," A few days back,it went missing". She claimed that she saw Nagamani was standing in the house of Pramod Rout in Upper Sahi.She complained in the Soraput town police station.Police called Pramod. He said, "The cow  is mine and her name is  Lakshmi". Kamala and Pramod got into an argument. Finally, police officer Shiba Prasad Majhi came to a decision.

Bring the cow to the police station, he ordered. When it reached the station, police released her and said,Where it goes is the owner's home. Both the owners agreed. But the cow  was not ready to leave the compound. That's when Pramod said, if I call her name she will come to me sir. Shiba felt relieved. But the problem did not end there. Pramod called her Lakshmi and she approached him. Then,Kamala called her  Nagamani ,she walked over to her mistress.

Thinking about what to do next, Kamala said to the officer, "Let's call the doctor who recently inseminated the cow." Pramod also agreed. He, too, had recently brought in a doctor. Both of them called the doctor. Two doctors from two hospitals arrived. Both admitted to inseminating the cow. It's just that the cow is the same. Eventually, after receiving the complaint of Kamala and Pramod, the police officer registered  cases and put the cow in the barn of a third party. The locals are now in a heated debate over what kind of experiment should be done to find the real owner!!

ഇനി ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്‍റെ കാലം

English Summary: One cow, 2 owners, police is in trouble

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds