
ഒരു ഞണ്ടിന്റെ വില 46,000 ഡോളര്‍ (5 മില്ല്യണ്‍ യെന്‍).അതായത് 33 ലക്ഷം രൂപ. ജപ്പാനിലെ ടോട്ടോറിയിലെ ഞണ്ടു ലേലത്തിലാണ് സ്‌നോ ക്രാബ് എന്ന ഞണ്ട് റെക്കോര്‍ഡ് നേട്ടത്തില്‍ വിറ്റു പോയത്. വര്‍ഷം തോറും ടോട്ടോറയില്‍ ഞണ്ടു ലേലം നടക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും വലിയ തുകയില്‍ വില്‍പന നടക്കുന്നത്. ഞണ്ടിന് മാത്രമല്ല ട്യൂണ പോലുള്ള മറ്റ് മത്സ്യങ്ങളും ലേലത്തില്‍ വന്‍ തുകയ്ക്കാണ് വിറ്റു പോയത്.
ഇത്രയും വലിയ തുകയ്ക്ക് ആദ്യമായാണ് ലേലത്തില്‍ ഒരു ഉല്‍പ്പന്നം വിറ്റു പോകുന്നതെന്ന് പ്രദേശവാസികളും പറയുന്നു. സ്‌നോ ക്രാബിനെ ജപ്പാനിലെ ഗിര്‍സാ ജില്ലയിലെ ഒരു റെസ്‌റ്റോറന്റില്‍ കറി വെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Share your comments