ഒരു കോടി ടിഷ്യൂകള്‍ചര്‍ വാഴത്തൈകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കഴക്കൂട്ടം ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ചര്‍ സെന്ററില്‍ നൂതന പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ടിഷ്യൂകള്‍ചര്‍ ലാബിന്റെ നവീകരണ ഉദ്ഘാടനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയിലാകെ ടിഷ്യൂകള്‍ചര്‍ ഉത്പാദന സാധ്യത പ്രയോജനപ്പെടുത്തും. വൈറസ് ബാധ പ്രതിരോധിക്കാനാവുന്ന തൈകളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത്. ഗുണമേന്‍മയുള്ള നടീല്‍വിത്തുകള്‍ ലഭ്യമാക്കുകയെന്നത് പരമപ്രധാനമാണ്. തെങ്ങിന്‍തൈകള്‍ തന്നെ ടിഷ്യൂകള്‍ചര്‍ വഴി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോക്കനറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കാനും 15 ലക്ഷം തെങ്ങിന്‍തൈകള്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പച്ചക്കറി തൈയും വിത്തും ഉത്പാദനം കൂട്ടാനുള്ള പുതിയ പദ്ധതികളിലൂടെ കോടിക്കണക്കിന് വിത്തുപാക്കറ്റുകളാണ് വി.എഫ്.പി.സി.കെ വഴി ലഭ്യമാക്കിയത്. ആവശ്യമായ നെല്‍വിത്തിന്റെ 80 ശതമാനവും ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ബാക്കി നാഷണല്‍ സീഡ് കോര്‍പറേഷന്‍വഴിയുമാണ് ലഭ്യമാക്കുന്നത്. സ്വകാര്യവിത്ത് ഉത്പാദകരെ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ആദ്യ ഹൈടെക് നഴ്‌സറി മൂവാറ്റുപുഴയില്‍ തുടങ്ങി. ഇവിടെ രണ്ടുകോടി പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കുന്ന സംവിധാനം ഒരുക്കാനായി.

Share your comments