<
  1. News

2021 ൽ നൂറ് കാർഷിക സംരംഭങ്ങളെ ശാക്തീകരിക്കും : മന്ത്രി വി.എസ് സുനിൽകുമാർ

സംസ്ഥാനത്തെ നൂറ് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളെ കൂടി ഈ വർഷം ശാക്തീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംരംഭക പ്രോത്സാഹന പദ്ധതിയുടെ സബ്സിഡി വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം കാർഷിക മൂല്യവർദ്ധിത ഉത്പാദന രംഗത്തും വളർച്ചയുണ്ടാകണം.

K B Bainda
കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം കാർഷിക മൂല്യവർദ്ധിത ഉത്പാദന രംഗത്തും വളർച്ചയുണ്ടാകണം.
കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം കാർഷിക മൂല്യവർദ്ധിത ഉത്പാദന രംഗത്തും വളർച്ചയുണ്ടാകണം.

സംസ്ഥാനത്തെ നൂറ് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളെ കൂടി ഈ വർഷം ശാക്തീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംരംഭക പ്രോത്സാഹന പദ്ധതിയുടെ സബ്സിഡി വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

One hundred agricultural value-added enterprises will be strengthened this year
Agriculture Minister V.S. Sunilkumar said. He was inaugurating the subsidy distribution of the Entrepreneurship Promotion Scheme.

കാർഷിക രംഗത്തെ ഉത്പാദനത്തിനൊപ്പം കാർഷിക മൂല്യവർദ്ധിത ഉത്പാദന രംഗത്തും വളർച്ചയുണ്ടാകണം. പ്രാഥമിക ഉത്പാദകരായ കർഷകർ സംരംഭകർകൂടി ആകുമ്പോഴെ സുസ്ഥിര കാർഷിക വികസനം സാധ്യമാകൂയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തനത് കാർഷിക ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് അന്താരാഷ്ട്ര തലത്തിൽ വിപണനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വൈഗ പദ്ധതിയിലൂടെ പുതുതലമുറയെ കാർഷിക സംരംഭ രംഗത്തേക്ക് ആകർഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

എസ്.എ.എഫ്.സി വഴി തിരഞ്ഞെടുത്ത സംരഭകർക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു.

അഡ്വ. വി.കെ പ്രശാന്ത് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. കെ രാജു, കൗൺസിലർ റീന കെ.എസ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, എസ്.എഫ്എ.സി എം.ഡി സുഷമ. എസ്, പ്രോജക്ട് ഡയറക്ടർ എ. ബിന്ധുകുമാരി എന്നിവർ സംബന്ധിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തക്കാളി കൃഷി ചെയ്യാം വളരെയെളുപ്പത്തിൽ

English Summary: One hundred agricultural enterprises will be strengthened by 2021: Minister VS Sunilkumar

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds