
100 വയസ്സ് പിന്നിട്ട തേയിലച്ചെടികളിൽ നിന്ന് വിളവെടുത്ത തേയിലയ്ക്ക് ലേലത്തിൽ ലഭിച്ചത് പൊന്നുവില കിലോഗ്രാമിന് 70,500 രൂപ നൽകിയാണ് തേയില ലേലത്തിൽ റെക്കോർഡ് ഇട്ടത്. കഴിഞ്ഞദിവസം ഗുവാഹത്തി ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് മായ്ജാന്‍ തേയില എസ്‌റ്റേറ്റില്‍ നിന്നുള്ള ഓര്‍ത്തഡോക്‌സ് ഗോള്‍ഡന്‍ ടിപ്‌സ് എന്ന തേയിലയാണ് റെക്കോർഡ് വിലയ്ക്ക് വിറ്റു പോയത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേയില കമ്പനിയായ അസം കമ്പനി ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ തോട്ടത്തിലെ തേയില ചെടികൾക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.
Share your comments