കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടാ യതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. വട്ടവടയില്‍ സവാളയുടെയും സ്ട്രോ ബറിയുടെയും വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ച് വര്‍ഷം മുമ്പ് നാല്‍പ്പത്താറായിരം ഹെക്ടര്‍ പ്രദേശത്തായിരുന്നു കൃഷി ഉത്പാദിപ്പിച്ചി രുന്നത്.നിലവില്‍ തൊണ്ണൂറ്റി ഏഴായിരം ഹെക്ടര്‍ മേഖലയായി അത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അമ്പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷിവര്‍ധിപ്പിക്കാന്‍ സാധിച്ചു. കേരളത്തില്‍ ശീതകാല പച്ചക്കറികള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന ഇടമാണ് ദേവികു ളം ബ്ലോക്ക്.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇവിടേക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
പച്ചക്കറിക്ക് വില ലഭിക്കുന്നില്ലെന്ന പരാതി കര്‍ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. അതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിച്ചു.രാജ്യത്താദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ചത് ഈ സര്‍ക്കാരായിരുന്നു.പതിനാറിന പച്ചക്കറി ഇനത്തിന് തറവില പ്രഖ്യാപിച്ചത് വട്ടവടയിലെ കര്‍ഷകരെ കൂടി ലക്ഷ്യം വച്ചായിരുന്നു.
പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ തറവില ലഭിക്കുന്ന കാര്യ ത്തിന് കൃഷി വകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും ഇടപെടല്‍ ഉണ്ടാകണം. വട്ടവടയിലെ കര്‍ഷകരുടെ പച്ചക്കറി പൂര്‍ണ്ണമായി സംഭരിക്കുന്ന കാര്യത്തില്‍ ലക്ഷ്യപ്രാപ്തി യിലെത്തിയിട്ടില്ല. അത് പരിഹരിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്ലെറ്റുകള്‍ വര്‍ധിപ്പിക്കും. നൂറിലധികം പുതിയ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി.നൂറ്റമ്പതോളം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.
മൂന്നു പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. വട്ടവടയിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാ രില്ലാതെ പച്ചക്കറികള്‍ വില്‍ക്കാന്‍ അവസരമൊരുക്കി. കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളുടെ തുക മാര്‍ച്ച് മാസത്തോടെ കൊടുത്ത് തീര്‍ക്കും. വട്ടവടയിലെ സവാളയുടെ ആദ്യഘട്ട പരീക്ഷണം വിജയമായിരുന്നു. ഒരു മാസം കൂടി പിന്നിട്ടാലെ വിളവ് പൂര്‍ണ്ണമാ കുകയുള്ളു.വട്ടവടയിലെ മറ്റ് മേഖലയിലേക്കും കൃഷി വ്യാപിപ്പിക്കും. മറ്റ് ശീതകാല പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും.ഗവേഷണ കേന്ദ്രത്തോടൊപ്പം നടീല്‍ വസ്തുക്കളുടെ വിതരണമുള്‍പ്പെടെ സാധ്യമാകുന്ന നേഴ്സറി ആരംഭിക്കും.
വട്ടവടയെ സംസ്ഥാനത്തെ കാര്‍ഷിക ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കും.കര്‍ഷകരെ മറന്ന് മുമ്പോട്ട് പോകാനാവില്ലെന്നും അവരാണ് കര്‍ഷകരെ ഊട്ടുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം വാര്‍ഡില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സവാളയും സ്ട്രോബ റിയും കൃഷി ചെയ്തിരുന്നത്.
മഹാരാഷ്ട്രയില്‍ നിന്നും എത്തിച്ച പഞ്ചഗംഗ, പ്രേമ തുടങ്ങിയ വിത്തിനങ്ങളായിരുന്നു സവാ ള കൃഷിക്കായി ഉപയോഗിച്ചത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഏഴ് മാസത്തിന് ശേഷം സവാളയുടെ വിളവെടുപ്പ് നടന്നത്.ഗവ. എല്‍.പി സ്‌കൂളില്‍ ചേരുന്ന പൊതു സമ്മേള നത്തില്‍ വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാള്‍ അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സജിമോള്‍ വി കെ, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുലോചന വി റ്റി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വി എഫ് പി സി കെ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments