-
-
News
സവാളയുടെ കുറഞ്ഞ വില പുതിക്കി നിശ്ചയിച്ചു
സവാളയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സവാള ഒരു ടണ്ണിന് കയറ്റുമതി ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ വില150 ഡോളറായി കുറച്ചിട്ടുണ്ട്.
സവാളയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സവാള ഒരു ടണ്ണിന് കയറ്റുമതി ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ വില150 ഡോളറായി കുറച്ചിട്ടുണ്ട്. ഇതനുസരിച്ച് സവാള ഒരു ടണ്‍ കയറ്റുമതി ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ വില 700 ഡോളറായി കുറഞ്ഞു. അതിൽ കുറഞ്ഞ കയറ്റുമതി നിരക്ക് അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ 850 ഡോളറായിരുന്ന കുറഞ്ഞ കയറ്റുമതി നിരക്ക് 150 ഡോളർ കുറച്ചു 700 രൂപയായിയാണ് വാണിജ്യമന്ത്രലയം ഇപ്പോൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2018 ജനുവരി 21 മുതൽ ഫെബ്രുവരി 20 വരെയാണ് ഈ പുതുക്കിയ നിരക്കെന്നും വക്താവ് പറഞ്ഞു.
സവാള മിക്ക നഗരങ്ങളിലും കിലോയ്ക്ക് 40 രൂപായാണിപ്പോള്‍. എന്നാൽ ഡൽഹിയിൽ ഇപ്പോൾ സവാളക്കു കിലോയ്ക്ക് 51 രൂപ വിലയുണ്ട്. 2017 ൽ ആഭ്യന്തര വിപണിയിൽ സവാളയുടെ ദൗർബല്യം നേരിട്ടതിനെ തുടർന്ന് 2000 ടൺ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള എം .എം.ടി സി കളോട് നിർദേശിച്ചിരുന്നു. എന്നാൽ മറ്റു ഏജൻസികളായ നാഫെഡ്,എസ് ഫ്.എ .സി എന്നിവയോട് തദ്ദേശപ്രദേശങ്ങളിൽ നിന്നും സവാള വാങ്ങിച്ചു വിപണനം നടത്താനും സർക്കാർ നിർദേശിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ,തൊട്ടു ജൂലൈ മാസം വരെ 1 .2 മില്യൺ സവാളയാണ് രാജ്യത്തു ഇറക്കുമതി ചെയ്‌തത്. മഹാരാഷ്ട്ര,മധ്യപ്രദേശ്,ബീഹാർ,ഗുജറാത്ത് എന്നിവിടങ്ങളിലാണ് സവാള ഏറ്റവും കൂടുതൽക്കൃഷി ചെയുന്നത് .
English Summary: Onion price low
Share your comments