<
  1. News

സവാള ഉത്പാദനം കുറഞ്ഞു; വിലക്കയറ്റത്തിന് സാധ്യത

സവാള കയറ്റുമതിക്ക് മാർച്ച് വരെ നിരോധനം ഏർപ്പെടുത്തി സർക്കാർ. വിലക്കയറ്റത്തിൻ്റെ സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തികൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഉത്തരവിറക്കിയത്

Saranya Sasidharan
Onion production has declined; Price rise likely
Onion production has declined; Price rise likely

1. സവാള കയറ്റുമതിക്ക് മാർച്ച് വരെ നിരോധനം ഏർപ്പെടുത്തി സർക്കാർ. വിലക്കയറ്റത്തിൻ്റെ സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തികൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഉത്തരവിറക്കിയത്. എന്നാലും പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുവാദം ഉണ്ട്. നാസിക്കിൽ ഉൾപ്പെടെ സാവളയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നിരുന്നാലും ആഭ്യന്തര വിപണയിൽ ലഭ്യത ഉയർത്തുകയും വിലക്കയറ്റം പിടിച്ചു നിർത്തുകയുമാണ് ലക്ഷ്യം. 

2. കോഴിക്കോട് വേങ്ങേരി കർഷക പരിശീലന കേന്ദ്രത്തിൽ ഡിസംബർ മാസത്തിൽ ചെറുധാന്യ കൃഷിരീതിയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണം, തേനീച്ച വളർത്തൽ, കൂൺ കൃഷി എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുളള കർഷകർക്ക് പരിശീലനം നടത്തുന്നു.പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി താൽപര്യമുള്ള കർഷകർ ഡിസംബർ 15ന് മുൻപ് 0495-2373582 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രാവിലെ 10 മുതൽ 5 വരെ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും.

3. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പാരമ്പര്യ കാർഷിക ഗ്രാമമായ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ റോയി നിർവഹിച്ചു. 

4. കേരളത്തിൽ ഡിസംബർ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കാരണം. ഇടിമിന്നൽ അപകടകാരികളാണെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികാരികൾ അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

English Summary: Onion production has declined; Price rise likely

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds