പെട്ടെന്ന് പണത്തിനായി ആവശ്യം വരുമ്പോൾ പലിശയ്ക്ക് കടം മേടിക്കുന്ന പ്രവണത അധികമാണ്. അത്യാവശ്യ സമയങ്ങളിൽ ലോണുകളെയും മറ്റും സമീപിക്കുന്നതിലെ ബുദ്ധിമുട്ടുകളും കാലതാമസവുമാണ് ഇത്തരം ഉപായങ്ങൾ തേടിപ്പോകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇങ്ങനെ പ്രതിസന്ധിയിലാകുന്ന നേരം പലിശയ്ക്ക് കടം വാങ്ങി കൂടുതൽ കുഴപ്പത്തിലാകാതെ, ഓണ്‍ലൈനായി ലഭ്യമാകുന്ന തല്‍ക്ഷണ വായ്പകൾ എടുക്കുകയാണെങ്കിൽ ജീവിതം സുരക്ഷിതമാകും.
വ്യക്തിഗത വായ്പകളുടെ രൂപത്തില്‍ ലഭിക്കുന്ന ഇങ്ങനെയുള്ള വായ്പകൾ ഔണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുള്ളതിനാൽ മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാകും. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പണം ആവശ്യമായി വരുമ്പോൾ ഇനി ഇങ്ങനെയുള്ള സേവനം ഉപയോഗിക്കാൻ മറക്കരുത്. പരമ്പരാഗത ബാങ്കുകളുടെ വ്യക്തിഗത വായ്പാ ഓഫറുകളിലൂടെയും ഫിന്‍ടെക് സ്ഥാപനങ്ങളില്‍ നിന്നും ഈ വായ്പകൾക്കുള്ള സേവനം ലഭിക്കുന്നു.
വായ്പകൾക്കായി ബാങ്കുകളില്‍ ക്യൂ നിൽക്കേണ്ട സാഹചര്യവും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങൾ വരെ കാത്തിരിക്കേണ്ട അവസ്ഥയും ഒഴിവായി കിട്ടുമെന്നതാണ് ഇതിലെ ആകർഷകമായ ഘടകം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയ്ക്ക് പ്രവര്‍ത്തനക്ഷമമായ ബാങ്ക് അക്കൗണ്ടും നിശ്ചിത വരുമാനവും വേണമെന്നതാണ് പ്രധാന നിബന്ധന. കെ.വൈ.സി രേഖകളാണ് വായ്പകൾക്ക് ആവശ്യമായുള്ളത്. മറ്റ് രേഖകളൊന്നും ബാങ്കുകൾ ആവശ്യപ്പെടില്ല. മുൻപ് വായ്പകൾ എടുത്തവരാണെങ്കിൽ അവരുടെ തിരിച്ചടവ് റെക്കോര്‍ഡും മികച്ച ക്രെഡിറ്റ് സ്‌കോറും പരിഗണിച്ചാണ് അടിയന്തര വായ്പ അനുവദിക്കുന്നത്. മികച്ച റെക്കോഡുള്ളയാൾക്ക് കുറഞ്ഞ പലിശയില്‍ തന്നെ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കും.
ന്യൂജെന്‍ ഫിന്‍ടെക് സ്ഥാപനങ്ങളാണ് ഇങ്ങനെ വായ്പകൾ കൂടുതലും പ്രദാനം ചെയ്യുന്നത്. വായ്പയ്ക്ക് അർഹനാണോ ഇല്ലയോ എന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ അറിയാൻ ഉപയോക്താക്കൾക്ക് വെബ് പോര്‍ട്ടൽ സന്ദർശിച്ച് മനസിലാക്കാം.
വായ്പയുടെ വിശദവിവരങ്ങൾ
15,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ തൽക്ഷണ വായ്പകൾ ലഭ്യമാകുന്നു. ബാങ്കുകൾക്ക് പുറമെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ന്യൂജെന്‍ വായ്പാ ദാതാക്കളിൽ നിന്നും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണ്‍ലൈനായാണ് വായ്പ അനുവദിക്കുന്നത്.
വ്യക്തിഗത വായ്പകള്‍ എട്ടു ശതമാനം മുതല്‍ ലഭിക്കും. സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 1.5 ശതമാനം മുതല്‍ പലിശയില്‍ വായ്പ ലഭിക്കുന്നു. ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ ആണ് വായ്പയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കാരണം ക്രെഡിറ്റ് ഉപയോഗത്തെയും അത് എപ്പോഴൊക്കെയാണ് തിരിച്ചടച്ചതെന്നും വ്യക്തമാക്കുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. 750ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ നിലിനിർത്തുകയാണെങ്കിൽ അടിയന്തര വായ്പകള്‍ അനായാസം ലഭിക്കും.
അതുപോലെ തന്നെ വ്യത്യസ്ത വായ്പകൾക്ക് വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളാണ്. അതിനാൽ തന്നെ അപേക്ഷയ്ക്ക് മുൻപ് നിങ്ങളുടെ യോഗ്യതയും ആവശ്യകതകളും പരിശോധിക്കണം. ആവശ്യമുള്ളതിൽ അധികം വായ്പ തുക തെരഞ്ഞെടുക്കരുത്. അതുപോലെ, തിരിച്ചടവ് കാലയളവും ഉചിതമായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: 5 ലക്ഷം രൂപ വായ്‌പ്പ; തിരിച്ചടവ് കാലാവധി 15 വർഷം, അറിയാം ഗ്രാമീൺ ഈസി ലോൺ
ബാങ്ക് സ്‌റ്റേറ്റ്മെന്റുകള്‍, വിലാസം, ഐ.ഡി പ്രൂഫ്, ഫോട്ടോകൾ മുതലായവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ വായ്പാ അപേക്ഷകൾ ചുരുക്കം സമയം മാത്രം മതി. എന്നാൽ, എല്ലാ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കിയിട്ട് വേണം വായ്പകൾ സ്വീകരിക്കേണ്ടത്. അതുപോലെ വായ്പക്കായി തെറ്റായ വിവരങ്ങൾ നൽകരുത്. ഇത് ക്രെഡിറ്റ് സ്കോർ താഴുന്നതിനും കാരണമാകും. ഇന്‍ഡിഫൈയും മറ്റും ഫേസ്ബുക്കുമായി സഹകരിച്ച് കുറഞ്ഞ പലിശയിൽ വായ്പകൾ നൽകുന്നുണ്ട്.
Share your comments