1. News

നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20, 21 തീയതികളില്‍

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം. ഏപ്രില്‍ 20ന് രാവിലെ 10 മുതല്‍ 21ന് വൈകീട്ട് 5 വരെയാണ് സമയം. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിച്ചിരുന്നു.

Asha Sadasiv
paddy

സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരം. ഏപ്രില്‍ 20ന് രാവിലെ 10 മുതല്‍ 21ന് വൈകീട്ട് 5 വരെയാണ് സമയം. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നീട്ടി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നെല്ല് സംഭരണം നീട്ടണമെന്ന കര്‍ഷകരുടെ അപേക്ഷ മാനിച്ചാണ് രണ്ട് ദിവസങ്ങളിലായി രജിസ്‌ട്രേഷന് വീണ്ടും അവസരം നല്‍കുന്നത്.

ഈ സീസണില്‍ കൃഷി തുടങ്ങിയവരടക്കം ആരും വിട്ടു പോകാതെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. ഓരോ പ്രദേശങ്ങളിലെയും കര്‍ഷകര്‍ അതത് പ്രദേശത്തിന്റെ ചുമതലയുള്ള ഓഫീസര്‍മാരുമായി ബന്ധപ്പെടണം. ഒല്ലൂക്കര, മതിലകം, മുല്ലശ്ശേരി, ചാവക്കാട്, ചാലക്കുടി, തളിക്കുളം ബ്ലോക്കുകളില്‍ ഉള്ളവര്‍ 8281286348 എന്ന നമ്ബറിലും കൊടകര, ചൊവ്വന്നൂര്‍, മാള, ചേര്‍പ്പ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്കുകള്‍ 9496360510, പഴയന്നൂര്‍, അന്തിക്കാട്, ഇരിങ്ങാലക്കുട, പുഴയ്ക്കല്‍, വടക്കാഞ്ചേരി ബ്ലോക്കുകള്‍ 9400648973 എന്ന നമ്ബറിലും ബന്ധപ്പെടണമെന്ന് ജില്ലാ പാഡി ഓഫീസര്‍ അറിയിച്ചു.

English Summary: online registration for procuring paddy will be on 20 and 21 st April

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds