News

ലോ​​ക്ക് ഡൗ​​ണി​​ൽ മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ൾ നി​​ർ​​മ്മിക്കുന്ന ഫാക്ടറികൾ തു​​റ​​ക്കാൻ സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി നൽകിയത് റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു നേ​​ട്ട​​മാ​​കി​​ല്ല.

rubber farmer

കോ​​ട്ട​​യം: കൊ​​റോ​​ണ ലോ​​ക്ക് ഡൗ​​ണി​​ൽ മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ൾ നി​​ർ​​മ്മിക്കുന്ന ഫാക്ടറികൾ തു​​റ​​ക്കാ​​മെ​​ന്ന സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു നേ​​ട്ട​​മാ​​കി​​ല്ല. നി​​ല​​വി​​ൽ മാ​​സ​​ങ്ങ​​ളോ​​ളം ഉ​​ത്പാ​​ദ​​നം ന​​ട​​ത്താ​​നു​​ള്ള സം​​സ്ക​​രി​​ച്ച ലാ​​റ്റ​​ക്സ്, കൈ​​യു​​റ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന ഫാ​​ക്ട​​റി​​ക​​ൾ​​ക്കു സ്റ്റോ​​ക്കു​​ണ്ട്. ഇ​​ത്ത​​രം ഫാ​​ക്ട​​റി​​ക​​ൾ​​ക്കു ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു ലാ​​റ്റ​​ക്സ് സം​​ഭ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​നു​​മ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ഒ​​രി​​ട​​ത്തും തോ​​ട്ട​​ങ്ങ​​ളി​​ൽ​​നി​​ന്നു ച​​ര​​ക്ക് നീ​​ക്ക​​മു​​ണ്ടാ​​യി​​ല്ല. റ​​ബ​​ർ ബോ​​ർ​​ഡ് ആ​​ർ​​പി​​എ​​സു​​ക​​ളും കാ​​ര്യ​​മാ​​യ സം​​ഭ​​ര​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല.ക​​ന്യാ​​കു​​മാ​​രി​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ ഏ​​താ​​നും വ​​ൻ​​കി​​ട റ​​ബ​​ർ എ​​സ്റ്റേ​​റ്റു​​ക​​ൾ മെ​​ഡി​​ക്ക​​ൽ സാ​​മ​​ഗ്രി​​ക​​ൾ നി​​ർ​​മി​ക്കാ​​നു​​ള്ള സ്വ​​ന്തം ഫാ​​ക്ട​​റി​​ക​​ൾ നേ​​രി​​ട്ടു ന​​ട​​ത്തു​​ന്നു​​ണ്ട്.

ഇ​​വി​​ട​​ങ്ങ​​ളി​​ൽ ഉ​​ത്പാ​​ദ​​ന​വും വി​​പ​​ണ​​ന​​വും ക​​യ​​റ്റു​​മ​​തി​​യും സു​​ഗ​​മ​​മാ​​യി ന​​ട​​ക്കു​​ന്നു​​മു​​ണ്ട്. എ​​സ്റ്റേ​​റ്റു​​ക​​ളി​​ൽ ടാ​​പ്പിം​​ഗ് ന​​ട​​ത്താ​​ൻ അ​​നു​​മ​​തി​​യാ​​യി​​രി​​ക്കെ നി​​ല​​വി​​ൽ സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന ഇ​​ള​​വ് കൈ​​യു​​റ​​യും മ​​റ്റും ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഫാ​​ക്ട​​റി ഉ​​ട​​മ​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​യി​​രി​​ക്കും. ചെറുകിടക്കാരുടെ കൈവശമുള്ള ഷീറ്റുകൾ വിറ്റഴിക്കാനുളള സൗകര്യമുണ്ടായെങ്കിൽ മാത്രമേ റബ്ബറിനെ മാത്രം ആശ്രയിച്ചു കുടുംബം പുലർത്തുന്ന ചെറുകിടക്കാർക്ക് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് ഒരാശ്വാസമെങ്കിലും ലഭിക്കൂ.


English Summary: Government sanction to open factories producing medical equipments will not help rubber farmer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine