കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴു തെക്കൻ ജില്ലകളിലെ യുവാക്കൾക്കായി തിരുവനന്തപുരം കരസേന റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ 4 വരെ രജിസ്‌ട്രേഷന് സമയമുണ്ട്. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ ഡിസംബർ 1 മുതൽ മാർച്ച് 31 വരെയാണ് റാലി.
വിഭാഗങ്ങളും, വിദ്യാഭ്യാസ യോഗ്യതകളും
സോൾജിയർ ജനറൽ ഡ്യൂട്ടി (Soldier General Duty): മെട്രിക് /SSLC ക്ക് ഓരോ വിഷയത്തിനും 33% മാർക്കും ആകെ മൊത്തം 45% മാർക്കും ഉണ്ടായിരിക്കണം. ഗ്രേഡ് ആണെങ്കിൽ എല്ലാ വിഷയത്തിലും D- ഗ്രേഡും മൊത്തം C- 2 ഗ്രേഡും വേണം.
സോൾജിയർ ടെക്നിക്കൽ (Soldier Technical) : 10+2 സയൻസ് (Physics, Chemistry, Maths, English) എന്നീ വിഷയങ്ങൾ ഉൾപ്പെട്ടിരിക്കണം. കുറഞ്ഞത് 50% മാർക്ക്. ഓരോ വിഷയത്തിലും കുറഞ്ഞത് 40% മാർക്കും വേണം.
സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ് /നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി (Soldier Technical Nursing Asst / Nursing Asst Vetenary): കുറഞ്ഞത് മൊത്തം 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട 10+2 അല്ലെങ്കിൽ ഇന്റർമീഡിയറ്റ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം.
സോൾജിയർ ക്ലാർക്ക് , സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവെൻറ്ററി മാനേജ്മെന്റ്(Soldier clerk, Storekeeper, technical inventory management) : കുറഞ്ഞത് മൊത്തം 60% മാർക്കോടെ 10+2 അല്ലെങ്കിൽ ഇന്റർമീഡിയേറ്റ് ജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 50% നേടിയിരിക്കണം.
സോൾജിയർ ട്രേഡ്സ്മെൻ (Soldier Tradesmen) (പത്താം ക്ലാസ്സ് ) : പത്താം ക്ലാസ് ജയം. എല്ലാ വിഷയത്തിനും കുറഞ്ഞത് 33% മാർക്ക് നേടിയിരിക്കണം
സോൾജിയർ (Soldier) (എട്ടാം ക്ലാസ്സ് ) : എട്ടാം ക്ലാസ്സ് ജയം (ഹൌസ് കീപ്പർ, മെസ്സ് കീപ്പർ വിഭാഗത്തിലേക്ക്) ഓരോ വിഷയത്തിനും കുറഞ്ഞത് 33 % മാർക്ക് ഉണ്ടാവണം.
തിരഞ്ഞെടുപ്പ് :
കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തു പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എല്ലാ വിദ്യാർത്ഥികളും www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ
ചെയ്യണം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാനാകൂ. അഡ്മിഷൻ കാർഡും (രണ്ടു പകർപ്പുകൾ) ആവശ്യമായ രേഖകളുടെ ഒറിജിനലും, അറ്റെസ്റ്റഡ് കോപ്പികളുമായാണ് റാലിയിൽ ഹാജരാകേണ്ടത്. റാലിയിൽ പങ്കെടുക്കേണ്ട തിയതിയും, സമയവും അഡ്മിഷൻ കാർഡിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് അല്ലെങ്കിൽ ആർമി റിക്രൂട്ടിങ് ഓഫീസുമായി ബന്ധപ്പെടാം - ഫോൺ : 0471 2351762
കുടുംബശ്രീയിൽ കോഴികൃഷിയിൽ തൊഴിലവസരങ്ങൾ
#krishijagran #kerala #military #recruitment #onlineregn
Share your comments