<
  1. News

കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കും: കൃഷിമന്ത്രി

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Darsana J

കോട്ടയം: കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ലോകത്താകമാനം കാർഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ കാർഷിക മേഖലക്ക് ഉതകുംവിധം പ്രവർത്തികമാക്കുവാനും കർഷകർക്ക് ഇനിയും അവസരം ഉണ്ടാക്കുമെന്ന് ചടങ്ങിൽ മന്ത്രി അറിയിച്ചു.

കൂടുതൽ വാർത്തകൾ: എന്റെ കേരളം: നാടൻ കോഴിക്കുഞ്ഞുങ്ങളും മുട്ടകളും വൻ വിലക്കുറവിൽ

ഇടനിലക്കാരില്ലാതെ കർഷകർക്ക് കാർഷികോൽപ്പന്നങ്ങളും, മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണനം നടത്താൻ ആരംഭിച്ച വിവിധ എക്കോ ഷോപ്പുകൾ, കോൾഡ് സ്റ്റോറേജ്, പാക്ക് ഹൗസ്, പ്രിസർവേഷൻ യൂണിറ്റ്, പ്രാഥമിക സംസ്‌കരണ യൂണിറ്റ്, സോളാർ ട്രൈ സൈക്കിൾ വിതരണം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡ്രോൺ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി.

മന്ത്രിയുടെ വാക്കുകൾ..

ഇസ്രായേൽ കാർഷിക രീതികളെക്കുറിച്ച് പഠിക്കാൻ കർഷകരുടെ സംഘത്തെ ഇസ്രായേലിലേക്കും കൂൺ കൃഷിയെ കുറിച്ച് പഠിക്കുന്നതിനായി മറ്റൊരു സംഘത്തെ സോളാനിലേക്കും അയച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കാർഷിക രീതികളെക്കുറിച്ച് പഠിക്കാൻ ഇനിയും കർഷകരെ അയക്കും. പഴവർഗ കൃഷിരീതികൾ മനസിലാക്കാൻ കർഷകരെ വിയറ്റ്‌നാമിലേക്ക് അയക്കുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്.

കാർഷിക മേഖലയിൽ പരമ്പരാഗത രീതിയിൽ നിന്നുള്ള മാറ്റം അനിവാര്യമാണ്. ഒരു വിളയ്ക്ക് ഒരു പദ്ധതി എന്ന രീതിയ്ക്ക് പകരം കേരളത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകൾ കൃഷി ചെയ്തുകൊണ്ട് മികച്ച വരുമാനം നേടാൻ കർഷകനെ പ്രാപ്തമാക്കുന്ന കൃഷിയിട ആസൂത്രണം നടത്തണം. അതിനായി ഫാം പ്ലാൻ പദ്ധതി നടപ്പാക്കാനും, 10,760 ഫാം പ്ലാനുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കർഷകർക്ക് പ്രയോജനം ലഭിക്കണമെങ്കിൽ കാർഷിക ഉൽപന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തണം. ഇതിനായി 11 വകുപ്പുകൾ സംയോജിപ്പിച്ച് മൂല്യവർധിത കാർഷികമിഷൻ രൂപീകരിച്ചു. ‘കേരളാഗ്രോ’ എന്ന ബ്രാൻഡിൽ കൃഷിവകുപ്പ് ഉൽപന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട് എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിപണനം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ കൃഷിവകുപ്പിന്റെ ഫാമുകളുടെ ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് തയ്യാറായിട്ടുള്ളത്. 100 ഉൽപ്പന്നങ്ങളാണ് വിൽപനയ്ക്ക് ലക്ഷ്യമിട്ടതെങ്കിലും 131 ഉത്പ്പന്നങ്ങൾ വിപണനത്തിന് എത്തിച്ചു. കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് 4.64 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. 

English Summary: opportunity for farmers to learn about changes in agriculture Agriculture Minister p prasad

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds