
1. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ശ്രീ. പി . പ്രസാദ്. സംസ്ഥാന കൃഷിവകുപ്പ് നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിക്ക് കീഴിൽ ഫാമിൽ നടത്തുന്ന സമഗ്ര അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അൻവർ സാദത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യാതിഥി ആയിരുന്നു. വലിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ ആവശ്യമായി വരുന്ന കാലമാണ് വരുന്നതെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി ആരംഭിക്കണമെന്നും ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷിയോഗ്യമാക്കി മാറ്റണമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
2. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിലെത്തി പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഫിഷറീസ് ഓഫീസറെ അറിയിക്കേണ്ടതാണ്. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
3. സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലാ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Share your comments