കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബ്രൈഡൽ ഫാഷൻ ഡിസൈനിങ് കോഴ്സിൽ ചേരാൻ അവസരം

കോഴ്‌സുകളിൽ ചേരാൻ നിലവിൽ ഏപ്രിൽ 10 വരെ അവസരമുണ്ട്.
ആലപ്പുഴ: അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയ കലവൂർ ഒരുക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബ്രൈഡൽ ഫാഷൻ ഡിസൈനിങ് മേഖലയിലെ സറി & നീഡിൽ ആര്ടിസ്റ്ററി കോഴ്‌സുകളിൽ ചേരാൻ നിലവിൽ ഏപ്രിൽ 10 വരെ അവസരമുണ്ട്.
കോഴ്‌സിൽ ചേരുവാൻ www.asapkerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
കോഴ്‌സിൽ ചേരുവാൻ വിളിക്കേണ്ട നമ്പർ 9495999647,8848186439. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ചേരുവാൻ ഡിഗ്രി ആണ് യോഗ്യത.
ബ്രൈഡൽ ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ ചേരുവാൻ അടിസ്ഥാന യോഗ്യതയില്ല. പരിമിതമായ ഫീസ് മാത്രമുള്ള കോഴ്‌സുകൾക്ക് ദേശീയ തലത്തിലുള്ളതും ഇൻഡസ്ടറി തലത്തിലുള്ളതുമായ അംഗീകാരമുണ്ട്.
There is no basic qualification to join a bridal fashion designing course. Courses with limited fees are nationally and industry-recognized.
English Summary: Opportunity to join Communicative English and Bridal Fashion Designing course
Share your comments