ആലപ്പുഴ : കൊച്ചു കട പാലത്തിന് സമീപത്തുള്ള കൊക്കോ പ്ലാനറ്റ് എന്ന സ്ഥാപനത്തിലെ മാനേജർ പി.പി. സെയ്ത് പരിപാലിച്ചു വളർത്തുന്നതാണീ ഓറഞ്ചു മരം. 3 വർഷം വളർച്ചയെത്തിയ ഈ ഓറഞ്ചുചെടിയിൽ ഇപ്പോൾ 32 ഓളം ഓറഞ്ചുകൾ കായ് ചിട്ടുണ്ട്. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവയാണ് വളമായി ഇടുന്നത്. കഴുകി കറ കളഞ്ഞ ചകിരിച്ചോറിൽ വളർത്തുന്ന ഓറഞ്ച് ചെടിയ്ക്ക് ചുവട്ടിൽ ഇടയ്ക്കിടെ മരോട്ടിക്കയുടെ തോട് ഉണക്കിപ്പൊടിച്ച് ഇടാറുണ്ട്. വേപ്പിൻ പിണ്ണാക്കിടുന്നതുമൂലം മണ്ണിൽ ഉണ്ടാകുന്ന മധുരം ചുവട്ടിൽ ബാക്ടീരിയ വളരാൻ ഇടയാക്കും. ഇത് ചെടിയുടെ വളർചയെ ബാധിക്കും. ഇതിനെ പ്രതിരോധിക്കാനായാണ് മരോട്ടിക്കാത്തോട് പൊടിച്ചിടുന്നത്.
ആലപ്പുഴ EMS സ്റ്റേഡിയത്തിൽ നടക്കുന്ന കയർമേളയിൽ കൊക്കോ പ്ലാനറ്റിന്റെ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുള്ള ഈ ഓറഞ്ചുചെടി കാണാനും അതിന്റെ കൃഷിരീതിയെപ്പറ്റി ചോദിച്ചറിയാനും മാനേജർ സെയ്തിക്കയുടെ അടുത്ത് ഒട്ടേറെപ്പേർ എത്തുന്നുണ്ട് കൊക്കോ പ്ലാനറ്റിന്റെക്ടർ സാബിത് ഗസാലി സ്ഥാപനത്തിലേയ്ക്ക് 99953 11884 എന്ന നമ്പരിൽ വിളിക്കാം.
KB Bainda Kb
Alappuzha
ഓറഞ്ച് മരം നട്ടു വളർത്തി കൊക്കോ പ്ലാനറ്റ്
ആലപ്പുഴ : കൊച്ചു കട പാലത്തിന് സമീപത്തുള്ള കൊക്കോ പ്ലാനറ്റ് എന്ന സ്ഥാപനത്തിലെ മാനേജർ പി.പി. സെയ്ത് പരിപാലിച്ചു വളർത്തുന്നതാണീ ഓറഞ്ചു മരം. 3 വർഷം വളർച്ചയെത്തിയ ഈ ഓറഞ്ചുചെടിയിൽ ഇപ്പോൾ 32 ഓളം ഓറഞ്ചുകൾ കായ് ചിട്ടുണ്ട്.
Share your comments