News

സിങ്കപ്പൂര്‍ ദേശീയ ഓര്‍ക്കിഡ് ഉദ്യാനത്തില്‍ ഇനി 'മോദി'യും

സിങ്കപ്പൂര്‍ ദേശീയ ഓര്‍ക്കിഡ് ഉദ്യാനത്തിലെ ഓര്‍ക്കിഡ് ഇനത്തിന് മോദിയുടെ പേരുനല്‍കി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായാണിത്. 
 
'ഡെന്‍ഡ്രോബിയം നരേന്ദ്ര മോദി'യെന്നാണ് ചെടിയുടെ പേര്. ചുവപ്പ്, തവിട്ട്, പര്‍പ്പിള്‍ എന്നിവ കലര്‍ന്ന നിറമാണ് പൂവിന്. ഇതിന്റെ ചിത്രവും വിവരങ്ങളും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

2017ല്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ഇസ്രയേലും മോദിയോടുള്ള ആദരസൂചകമായി ഒരു പൂവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. ഇസ്രയേലി ക്രൈസാന്തിമത്തിനാണ് മോദിയെന്ന് പേരിട്ടത്. 
 
സിക്കിമിലെ ഓര്‍ക്കിഡ് ഇനത്തിനും മോദിയുടെ പേരുണ്ട്. 'സിംബിഡിയം നമോ' എന്നാണ് സിക്കിമിലെ മോദി ഓര്‍ക്കിഡിന് നല്കിയിരിക്കുന്ന പേര്. 
 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox