സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ജൈവ തേന്‍ ഗ്രാമമായ ഉടുമ്പന്നൂര്‍ തേനീച്ചകൃഷിയില്‍ കുടുതല്‍ മുന്നേറ്റത്തിനൊരുങ്ങുന്നു. ഹോര്‍ട്ടികോര്‍പിന്റെ സഹകരണത്തോടെ ഉടുമ്പന്നൂര്‍ കൃഷിഭവനുമായി സഹകരിച്ച് കേരള ഓര്‍ഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ (കോഡ്‌സ് ) ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്ന സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനം കൂടുതല്‍ വ്യാപകമായി നല്‍കുകയാണ് ഇപ്പോള്‍. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ മാത്രം 825 ഓളം തേനീച്ച കര്‍ഷകരാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ തേനും കോഡ്‌സ് നേരിട്ട് വില നല്‍കി സംഭരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ചെന്നൈ, ബാംഗ്ലൂര്‍, ബോംബെ എന്നിവിടങ്ങളിലും വിദേശത്തേക്കും തേന്‍ കോഡ്‌സില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്‍്. 12 ടണോളം തേനാണ് ഈ വര്‍ഷം ഉടുമ്പന്നൂരിലെ തേനീച്ച കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത്. തേന്‍ കൂടാതെ മെഴുക്, പൂമ്പൊടി എന്നിവയും കോഡ്‌സ് സംഭരിച്ച് വിവിധ ഔഷധങ്ങളാക്കി വില്‍പ്പന നടത്തുന്നു.
കാര്‍ഷിക വിളകളുടെ വില വെല്ലുവിളി നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ തേനീച്ചവളര്‍ത്തല്‍ സഹായമാകും എന്ന് തെളിയിച്ചവരാണ് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍. വേണ്‍ണ്ടവിധമുള്ള അറിവും പരിശീലനവും ലഭിച്ചാല്‍ ഏവര്‍ക്കും വിജയകരമായി ചെയ്യുവാന്‍ കഴിയുന്ന തൊഴിലാണ് തേനീച്ചവളര്‍ത്തല്‍ എന്ന് കര്‍ഷകര്‍ പറയുന്നു. ഒരു തേനീച്ച കോളനിയില്‍ നിന്നും ശരാശരി ഒരു മാസം കൊണ്ടണ്‍് 15 കിലോഗ്രാം തേന്‍ ലഭിക്കും.. സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ ലിറ്ററിന് ഏകദേശം 200 രൂപ നിരക്കിലാണ് കോഡ്‌സ് കര്‍ഷകരില്‍ നിന്നും തേന്‍ വാങ്ങുന്നത്.
സ്വന്തം പറമ്പിലെ മരങ്ങള്‍ക്കിടയിലായി ക്രമീകരിക്കാവുന്ന തേന്‍ പെട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ പരിചരണം മാത്രമേ ആവിശ്യമുള്ളു എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തേനിന്റെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞു കൊണ്ടണ്‍് തേന്‍ കൃഷി ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചുവരികയാണ് ഇവിടെയെന്നും കര്‍ഷകര്‍ പറയുന്നു. കൂടാതെ ഹോര്‍ട്ടികോര്‍പ് സബ്സിഡിയായി കര്‍ഷകര്‍ക്ക് തേനീച്ചകളും തേന്‍ പെട്ടികളും നല്‍കുന്നതും തേന്‍കൃഷി കൂടുതല്‍ വ്യാപകമാകാന്‍ സഹായിക്കുന്നു. തേനീച്ച റാണി ഉള്‍പ്പെടുന്ന ഒരു പെട്ടിക്ക് 1500 - 2000 രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത് കൂടാതെ തേന്‍ എടുക്കുന്നതിനായുള്ള യന്ത്രങ്ങളും സബ്സിഡിയായി കോഡ്‌സ് നല്‍കുന്നു.
Share your comments