<
  1. News

ശീതകാല പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു... കൂടുതൽ കാർഷിക വാർത്തകൾ

നവോ-ധൻ പദ്ധതി: കൃഷിക്കാർ ഭൂവുടമകൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു, പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശീതകാല പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴ; ഇന്ന് എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കേരളത്തിൽ കാർഷികയോഗ്യമായ എന്നാൽ വിവിധ കാരണങ്ങളാൽ തരിശ് കിടക്കുന്ന സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ധൻ പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നും കൃഷിവകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. (New Agriculture Wealth Opportunities – Driving Horticulture and Agribusiness Networking – NAWO-DHAN) എന്നതാണ് നവോ-ധനിന്റെ പൂർണരൂപം. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതു മേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസ്സോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് കൃഷി ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ച് 750 രൂപ രജിസ്ട്രേഷൻ ഫീസും അടച്ച് ഓൺലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകും. നവോ-ധൻ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾക്കായി http://nawodhan.kabco.co.in/eoi-registration എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തി/സ്ഥാപനം, ഭൂമി കൈവശമുള്ള വ്യക്തി/സ്ഥാപനം എന്നിവർക്ക് താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്.

2. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2024 ഒക്ടോബർ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 0496 2966041 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴ തുടരുമെങ്കിലും ഇന്ന് വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലകളിലും മഴ അലേർട്ടുകൾ നൽകിയിട്ടില്ല. അതേസമയം കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Organizing training program on vegetable farming... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds