ലോക്ക് ഡൗൺ സംസ്ഥാനത്തെ ഓർക്കിഡ് കർഷകരെ സാരമായി ബാധിക്കുകയാണ്,പ്രത്യേകിച്ച് വിവാഹ സീസണായ ഈ സമയത്ത്.ആൻ ബ്ലാക്ക് ഓർക്കിഡുകൾ വധുവിൻ്റെ പൂച്ചെണ്ടുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്നു.വിവാഹ ഹാളിന്റെ ഇടനാഴിയിൽ ചുവന്ന ഹെലിക്കോണിയ പൂക്കൾ അണിനിരത്തുന്നു . എന്നാൽ COVID-19 തിൻ്റെ പശ്ചാത്തലത്തിൽ വിലയേറിയ പൂക്കളെ വളം കുഴികളിൽ കമ്പോസ്റ്റാക്കി മാറ്റുകയാണ്.കേരളത്തിലെ ഫാമുകളിലുടനീളം, വാണിജ്യപരമായി കൃഷി ചെയ്ത ടൺ കണക്കിന് പൂക്കളും അലങ്കാര സസ്യങ്ങളും കൂട്ടിയിട്ടിരിക്കുകയാണ് .ലോക്ക് ഡൗൺ കാരണം കല്യാണങ്ങളും,മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്.കേരളത്തിൽ ഈസ്റ്റർ കാലം ക്രിസ്ത്യൻ കല്യാണങ്ങളുടെയും മാസമാണ് .
ഓർഡറുകൾ കുറയുന്നു
നവായിക്കുളത്ത് അഞ്ച് ഏക്കറിൽ ഓർക്കിഡുകളും അലങ്കാര സസ്യങ്ങളും കൃഷിചെയ്യുന്ന മധു ശങ്കർ, ആഴ്ചയിൽ ലക്ഷം രൂപ വിലവരുന്ന പൂക്കൾ കുഴിച്ചിടുകയാണെന്ന് പറഞ്ഞു. ചെടികളെ പരിപാലിക്കാനും പുതിയ പുഷ്പങ്ങൾ ഉണ്ടാവുന്നതിനും ഇടയ്ക്കിടെ വിളവ് മാറ്റേണ്ടതായിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും ഫാം പ്രവർത്തിക്കേണ്ടതായിട്ടുണ്ട്
മധുവിനെ പോലുള്ള കൃഷിക്കാർ തരിശുനിലങ്ങൾ കൃഷിസ്ഥലമായി മാറ്റിയിരിക്കുകയാണ്. അവർ ജലസേചനത്തിനായി കൃത്രിമ കുളങ്ങൾ കുഴിച്ചും , സ്പ്രിംഗളർ സംവിധാനങ്ങൾ സ്ഥാപിക്കുകയും പുതിയ ഇനം ഓർക്കിഡുകളും അലങ്കാര സസ്യങ്ങളും ഗണ്യമായ ചെലവിൽ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.കീടനാശിനികളുടെയും മറ്റ് അപര്യാപ്തത തങ്ങളുടെ തോട്ടങ്ങളെ നശിപ്പിക്കുമെന്ന് കൃഷിക്കാർ ഭയക്കുകയാണ്. കീടങ്ങൾ, പ്രത്യേകിച്ച് ഒച്ചുകൾ, ഭയങ്കര ഭീഷണിയാണ് .
ലോക്ക് ഡൗൺ ചെറുകിട കർഷകരെ കൂടുതൽ ബാധിച്ചതായി കർഷകനായ രാഹുൽ രവീന്ദ്രൻ പറയുന്നു. പലരും ടെറസിൽ ഓർക്കിഡുകൾ വളർത്തുന്നു. ഇത് അവർക്കു ഒരു അധിക വരുമാനം കൂടിയാണ് .എന്നിരുന്നാലും, വ്യാപാരികൾ ഇപ്പോൾ ഓർഡറുകൾ ഒന്നും സ്വീകരിക്കുന്നില്ല .കൊറോണയുടെ വ്യാപനം രാജ്യത്തും വിദേശത്തുമുള്ള വിപണികളിലേക്കുള്ള ഓർക്കിഡുകളുടെ വ്യാപാരത്തിന് തടസ്സം നേരിട്ടിരിക്കുകയാണ് .
Share your comments